മൈ ലൈഫ് പാര്‍ട്ണര്‍ക്ക് പുരസ്‌കാരങ്ങള്‍ രണ്ട്‌

Posted on: 10 Aug 2015

സുദേവ് നായര്‍

മികച്ച രണ്ടാമത്തെ ചലചിത്രം, മികച്ച നടന്‍ എന്നീ രണ്ടു പുരസ്‌കാരങ്ങളാണ് നവാഗത സംവിധായകന്‍ എം.ബി പത്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിന് ലഭിച്ചത്. മലയാള സിനിമ അധികമൊന്നും തൊടാത്ത സ്വവര്‍ഗ ലൈംഗിതയെന്ന വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്തത്.

സുഹൃത്തുക്കളായ ബിസിനസ് ഫാമിലിയില്‍ നിന്നു വരുന്ന കിരണും അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന റിച്ചാര്‍ഡും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഇത്. ക്രമേണ ജീവിത പങ്കാളികളാവാന്‍ ഒരു പെണ്ണിനും ആണിനും മാത്രമല്ല നല്ല സുഹൃത്തുക്കള്‍ക്കും കഴിയുമെന്ന് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു.

അമീര്‍ നിയാസ്, സുദേവ്, അനുശ്രീ, സുകന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.



 

ga