ഡോക്ടര്‍മാര്‍ സമരത്തില്‍; ഇന്ന് അത്യാഹിതവിഭാഗം മാത്രം പ്രവര്‍ത്തിക്കും

Posted on: 11 Sep 2015കാസര്‍കോട്: കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്ത് സമരംചെയ്യും. ഇതിന്റെഭാഗമായി അത്യാഹിതവിഭാഗത്തില്‍ മാത്രമേ ഡോക്ടര്‍മാരുടെ സേവനം ജില്ലയിലെ ആസ്​പത്രികളിലുണ്ടാവൂ എന്ന് കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ. വി.സുരേശന്‍ അറിയിച്ചു.
കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രമീള ദേവി, ജേര്‍ണല്‍ എഡിറ്റര്‍ ഡോ. സുരേഷ് ബാബു എന്നിവര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സമരം. .

More Citizen News - Kasargod