സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍
വായനക്കാര്‍ അച്ഛനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ കൃതികളിലൂടെയായിരിക്കും. പക്ഷേ, അതിലപ്പുറം ഞങ്ങള്‍ക്കൊരു സ്വകാര്യനിധിയുണ്ട് -അച്ഛന്റെ ഡയറിക്കുറിപ്പുകള്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര സംസാരിക്കുന്നു ''ആരാധകരുടെ പ്രശംസാവചനങ്ങളില്‍, പുസ്തകത്തിന്റെ പകര്‍പ്പവകാശം കൈപ്പറ്റുമ്പോള്‍, പഴയ ഗ്രന്ഥങ്ങളുടെ പുതിയ പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ അങ്ങനെ പല രീതിയിലാണ് അച്ഛന്റെ ഓര്‍മകള്‍ ഞങ്ങളെ തേടിയെത്തുന്നത്''-ജ്ഞാനപീഠ ജേതാവ് എസ്.കെ. പൊറ്റെക്കാട്ടിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് ഇളയ മകള്‍ സുമിത്ര. പ്രിയപ്പെട്ടവര്‍ നമുക്കൊപ്പം തന്നെയുള്ളപ്പോള്‍ അവരെപ്പറ്റി നാം പ്രത്യേകിച്ച് ഓര്‍മിക്കാറില്ല. അത് ജീവിതത്തിന്റെ ഒരു ഭാഗമായങ്ങനെ പോവും. പക്ഷേ, വേര്‍പാടിന് ശേഷം ഓര്‍മകളില്‍ അവര്‍ പുനര്‍ജനിക്കുമ്പോഴാണ് ആ നഷ്ടത്തിന്റെ വിലയറിയുന്നത്. ''വായനക്കാര്‍ അച്ഛനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ കൃതികളിലൂടെയായിരിക്കും. പക്ഷേ,...
Read more...

ഗവി

സഞ്ചാരം കാനനക്കാഴ്ച്ചയുടെ ലാസ്യഭാവമാണ് ഗവി. നിത്യഹരിതവനങ്ങളുടെ ഖനി, ആനകളുടെ സാനമ്രാജ്യം. സൈ്വരവിഹാരം നടത്തുന്ന ആനക്കൂട്ടങ്ങള്‍ക്ക് പുറമെ കടുവയും കരടിയും ഇവിടെയുണ്ട്. ടെന്റിലെ താമസവും ട്രെക്കിങ്ങും ബോട്ടിങ്ങും ജംഗിള്‍ സഫാരിയും ആസ്വദിച്ച് ഗവിയില്‍ കാടിനെ അറിയാം....



വിസ്മയങ്ങളുടെ വയനാട്‌

ബേഗൂര്‍ കാവല്‍മാടങ്ങളുടെ ഗ്രാമം മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു...



'യക്ഷി'യെ പേടിക്കുന്നവര്‍ ഇന്നുമുണ്ട്‌

തന്റെ 'യക്ഷി'യെക്കണ്ട് പേടിച്ച യാഥാസ്ഥിതികര്‍ തന്നെയാണ് ഇന്നും ഈ നാട്ടിലുള്ളത്-പറയുന്നത് കലാകേരളത്തിന് മാനംമുട്ടും പൊക്കത്തില്‍ പ്രതിഷ്ഠനേടിയ ശില്പി കാനായി കുഞ്ഞിരാമന്‍. അക്ഷരങ്ങളുടെ കൂട്ടുപിടിക്കാതെ തന്നെ കവിതകളെഴുതിയ കാനായി. ഒരു വശത്ത് ആദരവിന്റെ സന്തോഷവും മറുവശത്ത്...



'കനോലി കനാല്‍ വന്ന വഴി'

ലോകത്തിലെ മനോഹരങ്ങളായ നഗരങ്ങളെല്ലാംതന്നെ നദികളാലോ തോടുകളാലോ സുന്ദരമാക്കപ്പെട്ടവയാണ്. കോഴിക്കോടിനെ ഒരു കാലത്ത് കാനോലി കനാല്‍ സുന്ദരമാക്കിയിരുന്നു. നൂറുകണക്കിന് തോണികളും ആയിരക്കണക്കിന് ചങ്ങാടങ്ങളും ഇടതടവില്ലാതെ ഈ കനാലില്‍ക്കൂടി ഒഴുകി നടന്നിരുന്നു. ഇന്ന് കനോലി...



കോഴിക്കോട്ടെത്തിയ ഇബ്‌നുബതൂത

തുറമുഖം സ്ഥാപിച്ച് രണ്ടു നൂറ്റാണ്ടിനുള്ളില്‍ കോഴിക്കോട് ഒരു അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായി വളര്‍ന്നു. ക്രിസ്തു പതിന്നാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇവിടം സന്ദര്‍ശിച്ച ഒരാഫ്രിക്കന്‍ സഞ്ചാരിയുടെ രസകരമായ കുറിപ്പുകള്‍ നമുക്ക് ലഭിക്കുന്നുണ്ട്. എ.ഡി. 1304-ല്‍ ആണ് മൊറോക്കോവില്‍...



ദൃശ്യവിരുന്നായി വൈപ്പിന്‍ അഴിമുഖം

കണ്ണെത്താദൂരത്തുനിന്ന് കടലിന്റെ ഓളപ്പരപ്പുകളെ കീറിമുറിച്ചെത്തുന്ന മീന്‍പിടിത്ത യാനങ്ങള്‍. ഇരുകരയിലും നിരനിരയായി നിലകൊള്ളുന്ന ചീനവലകള്‍ . സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നാണ് വൈപ്പിന്‍ അഴിമുഖം വൈപ്പിന്‍: അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ചിരിക്കുന്നു...



ചെങ്‌ഹോവിന്റെ ദിഗ്വിജയം

മുന്നൂറു കപ്പലുകളും മുപ്പതിനായിരത്തോളം നാവികരുമായി ക്രിസ്തു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് (1405 എ.ഡി) ചൈനയിലെ ഒന്നാമത്തെ സാമ്രാജ്യനാവികപ്പട പുറപ്പെട്ടത്. ലോകചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍പ്പടകളില്‍ ഒന്നായിരുന്നു അത്. സ്​പാനിഷ് ആര്‍മാഡയോടും രണ്ടാംലോക...



കാനനഭംഗിയില്‍ ലയിച്ച ഉല്ലാസയാത്ര

മലയോരഭംഗികളിലേക്ക് ഒരു ഉല്ലാസയാത്ര. ഒന്നുകില്‍ ഇടുക്കിയുടെ സ്വപ്നസങ്കേതങ്ങളിലേക്ക്. അല്ലെങ്കില്‍ വയനാടിന്റെ വിസ്മയങ്ങളിലേക്ക്. കുടുംബമായി പോകാന്‍ രണ്ടു ദിവസത്തെ രണ്ടു ടൂര്‍ പാക്കേജുകള്‍ ഇരാറ്റുപേട്ടയില്‍ നിന്ന് വാഗമണ്‍-പീരുമേട്-കുട്ടിക്കാനം-ഗ്രാമ്പി- വണ്ടിപ്പെരിയാര്‍-ഗവി-കുമളി...



ഒരു ചതിയും ഒളിച്ചോട്ടവും

ക്രിസ്തു പതിനൊന്നാം നൂറ്റാണ്ടില്‍ പലപ്പോഴായി ചേരസൈന്യങ്ങളും ചോള സൈന്യങ്ങളും തമ്മില്‍ നാടിന്റെ തെക്കെയറ്റത്ത് കടലിലും കരയിലും ഏറ്റുമുട്ടലുകള്‍ നടന്നു കൊണ്ടിരുന്നു. പ്രൊഫസര്‍ ഇളംകുളം കല്പിച്ചതുപോലെ തുടര്‍ച്ചയായ ഒരു 'നൂറ്റാണ്ടുയുദ്ധം' ഉണ്ടായിരുന്നില്ല. കൊച്ചു...



പൊന്നുതമ്പുരാനെ രക്ഷിച്ച ചീനഭരണി ദാ-ഇവിടെ

ചിറമേല്‍ കാരണവര്‍ രാജാവിനെ ശത്രുസൈന്യത്തില്‍നിന്ന് രക്ഷിച്ചത് ഇങ്ങനെ..... ആരുണ്ടെടാ തമ്പുരാനെ രക്ഷിപ്പാന്‍... എന്ന ചോദ്യത്തിന് അടിയന്‍ ലച്ചിപ്പോം എന്ന മറുപടിയുമായി ഭ്രാന്തന്‍ ചാന്നാന്‍ ചാടിവീണ് പൊന്നുതമ്പുരാനെ രക്ഷിക്കുന്ന സംഭ്രമജനകമായ ഒരു രംഗം സി.വി. രാമന്‍പിള്ളയുടെ...



നേപ്പാളിലെ വാസ്തുശില്‌പ മാതൃകയില്‍ കൊല്ലത്തൊരു ക്ഷേത്രം

കൊല്ലം: ഭാരതത്തിന്റെ അയല്‍രാജ്യമായ നേപ്പാളിലെ വാസ്തുശില്പ മാതൃകയില്‍ നിര്‍മിച്ചൊരു ക്ഷേത്രം കൊല്ലത്തുണ്ട്. കുരീപ്പുഴയിലെ മണലില്‍ മഹാദേവക്ഷേത്രം. നേപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തിലെ നന്ദീശ്വരനോട് ഏറെ സാദൃശ്യമുള്ള നന്ദീശ്വരനും ഇവിടെയുണ്ട്. നഗരത്തിലെ ആറ് പ്രമുഖ...



ചരിത്രപുണ്യവുമായി മാല്യങ്കര ലോകടൂറിസം ഭൂപടത്തില്‍

പറവൂര്‍: അറബിക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന മത്സ്യബന്ധനകേന്ദ്രമായ മാല്യങ്കര ഗ്രാമം ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംതേടുന്നു. ക്രിസ്തുശിഷ്യനായിരുന്ന സെന്റ് തോമസിന്റെ ഭാരതപ്രവേശനവുമായി ബന്ധപ്പെട്ട ഈ തീരഗ്രാമം മുസരിസ്സ് പൈതൃക സംരക്ഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്...



ഏകശിലയില്‍ നടരാജവിഗ്രഹം

കൊല്ലം: നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രമാണ് കൊല്ലം മാടന്‍നടയിലെ വടക്കേവിള പാട്ടത്തില്‍ക്കാവ് ഭഗവതിക്ഷേത്രം. ദേവീ ക്ഷേത്രമാണെങ്കിലും നടരാജന് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നു ഇവിടെ. കേരളത്തില്‍ അപൂര്‍വമായ, ഒറ്റശിലയില്‍ തീര്‍ത്ത നടരാജവിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠകളില്‍...



വീഴില്ല, ഈ ഉരുളന്‍പാറ

തെന്മല: തൊട്ടാല്‍ ഉരുണ്ട് വീഴുമെന്ന് തോന്നും. എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ ഉരുളന്‍ പാറയ്ക്ക് യാതൊരു ഇളക്കവുമില്ല. ഉറുകുന്ന് ഹോളിക്രോസ് കവലയ്ക്ക് സമീപം വലതുകര കനാല്‍ തീരത്താണ് വിസ്മയകരമായ ഈ പാറ. അത്രയ്ക്ക് വലുതല്ലാത്ത ഒരു പാറയുടെ മുകളിലാണ് മുന്നോട്ട്...



കാലത്തിന്റെ കൈയൊപ്പുമായി

കൊല്ലം: കാലം കൈയൊപ്പു ചാര്‍ത്തിയ രജിസ്റ്ററിനു വയസ് 203. വാടി സെന്റ് ആന്റണീസ് പള്ളിയിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാമോദീസാ രജിസ്റ്റര്‍ സൂക്ഷിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസ് മിഷണറിമാരുടെ കാലത്ത് തയ്യാറാക്കിയ രജിസ്റ്ററില്‍ 1805 മുതലുള്ള മാമോദീസ കണക്കുകളാണ് സൂക്ഷിച്ചിരിക്കുന്നത്....



ഇവിടെ മതസൗഹാര്‍ദ്ദത്തിന്റെ ഉത്സവം

ക്ഷേത്രോത്സവസമാപനദിവസം, ക്ഷേത്രവളപ്പില്‍ ആദ്യം പ്രവേശിക്കുന്ന വണ്ടിക്കുതിര എത്തുന്നത് ക്രിസ്ത്യന്‍ പള്ളിയില്‍നിന്ന്. കൊല്ലം കിഴക്കേ കല്ലട ചിറ്റുമല ദുര്‍ഗ്ഗാദേവീക്ഷേത്രത്തിലാണ് ഈ സ്നേഹത്തിനും മതസൗഹാര്‍ദ്ദത്തിനും മാതൃകയായ ഉത്സവം കൊണ്ടാടപ്പെടുന്നത്. മാര്‍...






( Page 1 of 3 )






MathrubhumiMatrimonial