ജമാഅത്ത് കമ്മിറ്റി നിര്‍മിച്ചുനല്കുന്ന വീടിന് കുറ്റിയടിച്ചു

Posted on: 11 Sep 2015വലിയപറമ്പ്: മാവിലാക്കടപ്പുറം പന്ത്രണ്ടില്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി, യു.എ.ഇ. ശാഖാ ചാരിറ്റബിള്‍ കമ്മിറ്റിയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഴയങ്ങാടി നിര്‍വഹിച്ചു. നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്കുന്ന പദ്ധതിയിലെ രണ്ടാംഘട്ടത്തിലെ വീടാണിത്.
ചടങ്ങില്‍ ഖത്തീബ് റഷീദ് മിസ്ബാഹി, യു.ഇബ്രാഹിം ഹാജി, ഉസ്മാന്‍ പാണ്ട്യാല, സി.അസൈനാര്‍ ഹാജി, ടി.പി.കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജി, ടി.കെ.ബി.മുജീബ്, പി.സിദ്ദിഖ്, സി.കരിം, എം.കെ.ശംസുദ്ദീന്‍, എം.കെ.മുഹമ്മദ് ഹനീഫ എന്നിവര്‍ സംബന്ധിച്ചു.

More Citizen News - Kasargod