ലൈബ്രേറിയന്‍സ് താലൂക്ക് സമ്മേളനം

Posted on: 22 Aug 2015നീലേശ്വരം: കേരള സ്റ്റേറ്റ് ലൈബ്രേറിയന്‍സ് യൂണിയന്‍ താലൂക്ക് കമ്മിറ്റി രൂപവത്ക്കരിച്ചു. താലൂക്ക് സമ്മേളനം എ.ആര്‍.സോമന്‍ ഉദ്ഘാടനം ചെയ്തു. വി.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. യു.വി.ശശിധരന്‍, പി.ലിനീഷ്, കെ.വി.സുനിത എന്നിവര്‍ സംസാരിച്ചു. ആഗസ്ത് 30ന് ഹൊസ്ദുര്‍ഗില്‍ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു.
ഭാരവാഹികള്‍: മിനി പവിത്രന്‍ (പ്രസി.), പി.കെ.പ്രണവ്, കെ.പി.റീന (വൈ. പ്രസി)., കെ.സി.ലിജുമോന്‍ (സെക്ര.), സി.മോഹനന്‍, ജയശ്രീകൃഷ്ണന്‍ (ജോ.സെക്ര.).

More Citizen News - Kasargod