ഭ്രൂണം രൂപപ്പെട്ട ശേഷം 20 ആഴ്ചയ്ക്കുള്ളില്‍ നഷ്ടമാകുന്ന അവസ്ഥയാണ് ഗര്‍ഭം അലസല്‍. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ പതിമൂന്ന്

കുട്ടിയുടെ ക്രോമോസോമുകളിലെ തകരാറോ അമ്മയുടെ രോഗങ്ങളോ ഗര്‍ഭം അലസലിന് കാരണമാവാം. അമ്മയ്ക്ക് ഗര്‍ഭകാലത്ത് മഞ്ഞപ്പിത്തമോ ന്യൂമോണിയയോ വന്നാല്‍ ഗര്‍ഭം അലസലിന് സാധ്യത കൂടുതലുണ്ടെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ആദ്യ തവണ ഗര്‍ഭം അലസി എന്നത് കൊണ്ട് അമിതമായി ഭയപ്പെടേണ്ടതില്ല. ഇത് പിന്നീട് ആരോഗ്യത്തോടെയുള്ള കുട്ടിയുടെ ജനനത്തിന് തടസ്സമാവില്ല. എന്നാല്‍ തുടര്‍ച്ചയായി ഗര്‍ഭം അലസുന്നുണ്ടെങ്കില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
ഗര്‍ഭം അലസല്‍ മുന്‍കൂട്ടി തിരിച്ചറിയാം. കടുത്ത പുറം വേദന, വയറു വേദന, അസാധാരണമായ രീതിയില്‍ രക്തംവരിക എന്നിവ ഇതിന്റെ സൂചനകളാണ്. ഇത്തരം സൂചനകളുണ്ടെങ്കില്‍ ഗൈനക്കോളജിസ്റ്റിന്റെ അഭിപ്രായം ആരായണം. സാധാരണ ചെറിയ രീതിയില്‍ ബ്ലീഡിംഗ് മിക്കവര്‍ക്കും ഉണ്ടാവും. അതിനെച്ചൊല്ലി ഭയപ്പെടേണ്ടതില്ല. ഗര്‍ഭം അലസല്‍ സംഭവിക്കുമോ എന്ന് അമിതമായ ആശങ്ക പുലര്‍ത്തേണ്ടതില്ല. അത്തരം ആശങ്കകള്‍ മറ്റൊരു വിധത്തില്‍ കടുത്ത മാനസിക സമ്മര്‍ദം ഉണ്ടാക്കുകയും ചിലപ്പോള്‍ അത് തന്നെ ഗര്‍ഭം അലസലിന് കാരണമാവുകയും ചെയ്‌തേക്കാം. തൈറോയ്ഡ്, പ്രമേഹം പോലുള്ള വിട്ടുമാറാത്ത അസുഖങ്ങളുണ്ടെങ്കില്‍ ഗര്‍ഭകാലത്ത് അത് നിയന്ത്രിക്കണം. അമിതമായി മരുന്നുപയോഗിക്കുന്നതും ദോഷകരമാണ്.
ഗര്‍ഭകാലത്ത് ചിട്ടയായി വൈദ്യ പരിശോധനയ്ക്ക് വിധേയമാകുന്നത് ഗര്‍ഭം അലസല്‍ ഒഴിവാക്കാന്‍ സഹായിക്കും. ഫോളിക് ആസിഡ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ ശരീത്തിനാവശ്യമായ രീതിയില്‍ ലഭ്യമാക്കണം. ജപ്പാന്‍ പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളും രോഗങ്ങളും വരാതെ നോക്കണം. ഹോട്ട്‌ഡോഗ്‌സ് പോലുള്ള ഇന്‍സ്റ്റന്റ് വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
മദ്യം, ആസ്പിരിന്‍പോലുള്ള മരുന്നുകള്‍ എന്നിവ ഉപയോഗിക്കരുത്. എക്‌സറേ, ഇലക്ട്രിക് ബ്ലാങ്കറ്റ്, വാട്ടര്‍ബെഡ് എന്നിവ ഒഴിവാക്കണം. ശരീരത്തിന്റെ താപം ഉയരാതെ നോക്കുകയും വേണം. ശുദ്ധമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാവു.
ഗര്‍ഭം അലസല്‍: കാരണങ്ങള്‍ നിരവധി
ആവശ്യമായ വിശ്രമമില്ലാത്തത്.
വാഹനങ്ങളില്‍ ജോലിക്കും മറ്റുമായി അമിതമായി സഞ്ചരിക്കുന്നത്.
ഗര്‍ഭധാരണത്തിന് മുമ്പ് കഴിച്ചിരുന്ന മരുന്നുകള്‍ ഡോക്ടറുടെ അനുമതിയില്ലാതെ തുടരുക.
ക്രമമല്ലാത്ത ഭക്ഷണ രീതി.
സന്തുലിതമല്ലാത്ത ഭക്ഷണങ്ങള്‍.
പോഷകാഹാരക്കുറവ്., രക്തക്കുറവ്.
അമിതമായ മാനസിക സമ്മര്‍ദം.
ചിട്ടയില്ലാത്ത ജീവിതരീതി.
അമ്മയുടെ അമിതവണ്ണം. ശരീരത്തില്‍ കൊഴുപ്പടിയുന്നത്.
ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ് (മുഴകള്‍)
പുകവലി, മദ്യപാനം.
ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍.
അമ്മയ്ക്ക് പിടിപെടുന്ന പകര്‍ച്ചവ്യാധികള്‍, അണുബാധ.
കടപ്പാട്: ഡോ.ശാന്ത വാര്യര്‍