ഗര്‍ഭസ്ഥ ശിശുവിന്റെ അവയവ വളര്‍ച്ചയും രൂപപ്പെടലുകളും നടക്കുന്നത് ആദ്യത്തെ മൂന്നുമാസങ്ങളിലാണ്. ഈ സമയത്ത് യാത്ര, പ്രത്യേകിച്ച് ബസ്സിലും റോഡ് മാര്‍ഗമുള്ള യാത്ര കഴിവതും കുറയ്ക്കണം. ശരീരത്തിന് ആയാസമുണ്ടാകുംവിധമുള്ള യാത്രകള്‍ ഗര്‍ഭത്തിന്റെ സുരക്ഷയേയും വളര്‍ച്ചയേയും ബാധിക്കാനിടയുണ്ട്. ഈ ഘട്ടത്തില്‍ വൈറല്‍, ബാക്ടീരിയല്‍ അണുബാധകളൊന്നും വരാതെ നോക്കണം. വള്ളത്തിലൂടെയുണ്ടാകുന്ന അണുബാധകളും റൂബെല്ല പോലുള്ള വൈറസ് രോഗങ്ങളും ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ അസുഖങ്ങള്‍ എന്തെങ്കിലും വന്നാല്‍, ഗൈനക്കോളജിസ്റ്റിനെകണ്ട് ഗര്‍ഭസ്ഥശിശുവിന് ഒരു തരത്തിലും ഹാനികരമല്ലാത്ത പ്രത്യേക ഔഷധങ്ങള്‍ മാത്രം കഴിക്കണം. കഴിയുന്നതും മരുന്നുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഗര്‍ഭത്തിന്റെ തുടക്കത്തില്‍, ഗര്‍ഭത്തെ സംരക്ഷിച്ചു നിര്‍ത്തുകയും ഉറപ്പിക്കുകയും ചെയ്യുന്നതിന് പ്രത്യേകിച്ച് ഔഷധങ്ങളൊന്നും നല്‍കേണ്ടതില്ല. മിക്കവാറും ഗര്‍ഭിണികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഫോളിക് ആസിഡ് ഗുളികകള്‍ മാത്രം മതിയാകും ആദ്യഘട്ടത്തില്‍.













ഞാന്‍ എട്ടു മാസം ഗര്‍ഭിണിയാണ്. ജോലിയുടെ തിരക്കുകള്‍ കാരണം കൃത്യമായി ചെക്കപ്പുകള്‍ ചെയ്യാന്‍ സാധിക്കാറില്ല. ..