Home>Pregnancy Care
FONT SIZE:AA

അമ്മയാവാന്‍ ഒരുങ്ങുക

View Slideshow
ഗര്‍ഭധാരണത്തിന് മുമ്പ് സ്ത്രീകള്‍ സ്വയം തയ്യാറെടുക്കാറുണ്ട്. ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് നടത്തുന്നത് ഉചിതവുമാണ്. കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കാന്‍ ഇത്തരത്തിലുള്ള തയ്യാറെടുപ്പ് ഏറെ ഗുണം ചെയ്യും. ജീവിതരീതിയില്‍ ചെറിയ മാറ്റം വരുത്തിയാല്‍ അത് കുഞ്ഞിനും അമ്മയ്ക്കും ഭാവിയില്‍ ഗുണകരമാകും. ഒരോ ആഴ്ചയും സ്വീകരിക്കേണ്ട് കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഗര്‍ഭകാലത്തെ ഏതാണ്ട് മൂന്നുമാസത്തെ കാലയളവ് കണക്കാക്കി മൂന്നു തട്ടുകളാക്കി തിരിച്ചിട്ടുണ്ട്. ഇതി നെ ആദ്യ 12 ആഴ്ചകള്‍വരെ പ്രഥമം, 13 മുതല്‍ 28 ആഴ്ചകള്‍ വരെ മധ്യം, 29 മുതല്‍ 40 ആഴ്ചകള്‍ വരെ അന്തിമം എന്നു വിളിക്കാം.

അവസാന ആര്‍ത്തവത്തിന്റെ ആദ്യദിവസം തുടങ്ങി 40 ആഴ്ചകളില്‍ അവസാനിക്കുന്ന പത്തുമാസമാണ് ഒരു പൂര്‍ണഗര്‍ഭകാലം. അവസാന ആര്‍ത്തവത്തിന്റെ തുടക്കടിവസത്തോട് ഒന്‍പത് കലണ്ടര്‍ മാസവും ഏഴുദിവസവും കൂട്ടിയാണ് പ്രസവദിനം കണക്കാക്കുന്നത്.

ആര്‍ത്തവചക്രം തുടങ്ങി 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ സ്ത്രീയുടെ അണ്ഡാശയം ഒരു അണ്ഡത്തെ വിസര്‍ജിക്കുന്നു. ഈ അണ്ഡം അണ്ഡവാഹിനിക്കുഴലിലൂ ടെ ഗര്‍ഭാശയത്തില്‍ എത്തുന്നു. ഈ ദിവസങ്ങളോടടുപ്പിച്ച് പുരുഷനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ആരോഗ്യവതിയായ ഒരു സ്ത്രീ ഗര്‍ഭിണിയാവും.

പ്രസവദിനം കണക്കാക്കല്‍

അവസാന മാസമുറ ദിവസത്തോടൊപ്പം ഒമ്പതുമാസവും ഏഴുദിവസവും കൂട്ടിയാല്‍ പ്രസവ തിയതിയായി. അവസാന ആര്‍ത്തവത്തിന്റെ തുടക്കം ജനവരി 16 ആണെന്നിരിക്കട്ടെ. പ്രസവദിനമറിയാന്‍ ചെയ്യേണ്ടതിങ്ങനെ: ജനവരി 16 നോട് ഒന്‍പത് കലണ്ടര്‍ മാസവും ഏഴു ദിവസവും കൂട്ടുക. അതായത്. ഒക്ടോബര്‍ 16ഉം എഴു ദിവസവും. പ്രസവദിവസം ഒക്ടോബര്‍ 23. ഇതില്‍ ഏതാനും ദിവസങ്ങള്‍ വരെ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം.

ഗര്‍ഭസ്ഥശിശുവിന്റെ വിവിധ ഘട്ടങ്ങള്‍ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക
Tags- Getting pregnant
Loading

Pregnancy Calendar

Display Name
E-mail
Delivery date
If you don't know your delivery date, click here for the due date calculator.