
അതി മധുരമുള്ള പാനീയങ്ങളോ ബേക്കറി സാധനങ്ങളോ കുഞ്ഞിന് നല്‍കരുത്. പ്രത്യേകിച്ചും ഉറങ്ങാനൊരുങ്ങുമ്പോള്‍. കുപ്പിയിലടച്ച് കിട്ടുന്ന മധുരപാനീയങ്ങള്‍ പല്ലുകളെ വേഗം നശിപ്പിക്കും.
ഒരു വയസ്സിന് ശേഷം പഴസത്ത് നല്‍കുമ്പോള്‍, അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് കൊടുക്കണം.
അമിതമായി മധുരം കഴിച്ച് ശീലിക്കുന്ന കുഞ്ഞുങ്ങളില്‍ പാല്‍പ്പല്ല് നേരത്തെ കൊഴിഞ്ഞ് പോവാറുണ്ട്. ഇത് പുതിയ പല്ല് സ്ഥാനം തെറ്റി വരുന്നതിന് ഇടയാക്കും.
ധാരാളം ചോക്കലേറ്റും മിഠായികളും കഴിക്കുന്നത് പല്ലിന് കേടുണ്ടാക്കും. പാല്‍പ്പല്ലുകള്‍ നേരത്തെ നഷ്ടപ്പെടാന്‍ ഇത് കാരണമാവുന്നു. മിഠായി കൊടുക്കുന്നത് കുറയ്ക്കുക. ഭക്ഷണത്തിന് ശേഷം കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഭക്ഷണത്തിന് മുന്‍പ് നല്‍കുന്നതാണ്.
രണ്ടാം വയസ്സുതൊട്ട് സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക.
പല്ലിന്റെ ആരോഗ്യത്തിന് കാല്‍സ്യവും ധാതുക്കളും അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കൂടുതല്‍ കഴിക്കുക.
കറുമുറെ തിന്നാവുന്ന ആപ്പിള്‍, കാരറ്റ്, കക്കിരി എന്നിവ കുഞ്ഞിന് നല്‍കുക.
എന്ത് ഭക്ഷണം കഴിച്ചാലും വായയും പല്ലും വൃത്തിയാക്കുന്നത് ശീലിപ്പിക്കുക.