
രണ്ടിലധികം ഷിഫ്റ്റില്‍ തുടര്‍ച്ചയായി ജോലി ചെയ്യരുത്.
ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം ഒഴിവാക്കി കൃത്യമായി മൂന്നുനേരം ഭക്ഷണം കഴിക്കുക. അസിഡിറ്റി, അള്‍സര്‍, മലബന്ധം, നെഞ്ചെരിച്ചില്‍ തുടങ്ങിയ ഒഴിവാക്കാന്‍ ഇത് സഹായിക്കും. കൂടാതെ ദിവസവും രണ്ട് ലിറ്ററെങ്കിലും വെള്ളം കുടിക്കുക.
നാരുള്ള ഭക്ഷണം, പഴവര്‍ഗ്ഗങ്ങള്‍, ജ്യൂസുകള്‍, പച്ചക്കറികള്‍ എന്നിവ കൂടുതല്‍ കഴിക്കുക.
കൊഴുപ്പും മസാലയും അധികമുള്ളതും ദഹന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഭക്ഷണം ജോലിക്കിടെ കഴിക്കരുത്.
പാതിരാത്രിക്കു ശേഷം കനത്ത ഭക്ഷണം കഴിക്കരുത്.
കാപ്പി, ചായ കുടി കുറയ്ക്കുക. രാത്രി ജീവനക്കാരധികവും ഉറക്കം തൂങ്ങല്‍ ഒഴിവാക്കാനും ഉന്മേഷത്തിനും കാപ്പി കുടിക്കുക പതിവാണ്. കാപ്പികുടിയുടെ അളവ് കൂടിയാല്‍ ജോലിക്ക് ശേഷവും ഉറങ്ങാന്‍ കഴിയില്ല. രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കാനും ഇത് കാരണമാകും.
രാത്രി ഷിഫ്റ്റില്‍ ജോലി തുടങ്ങുന്നതിനു മുമ്പ് അല്‍പ നേരം ഉറങ്ങുക. ഇത് ജോലിയിലെ ശ്രദ്ധക്കുറവും തെറ്റുകളും കുറയ്ക്കാന്‍ സഹായിക്കും.
ഷിഫ്റ്റിനിടയില്‍ 30 മിനുട്ട് ഉറക്കത്തിനായി ക്രമീകരിക്കുക. ശേഷം ജോലി തുടരുക.
ഷിഫ്റ്റ് മാറ്റം ഒഴിവാക്കാനാവില്ലെങ്കില്‍ മാറ്റം മുന്നോട്ടായിരിക്കാന്‍ ശ്രദ്ധിക്കണം.ഉദാ: രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്ന ക്രമത്തില്‍. പിന്നോട്ടായിരിക്കരുത്. ഷിഫ്റ്റ് പാറ്റേണിനനുസരിച്ച് ക്രമീകരണം നടത്താന്‍ അത് ശരീരത്തെ സഹായിക്കും.
പകലുറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെ രാത്രിജോലിയെക്കുറിച്ചും പകലുറക്കത്തെക്കുറിച്ചും ബോധ്യപ്പെടുത്തുക. തടസ്സങ്ങളില്ലാതെ പകലുറങ്ങാന്‍ ഇത് സഹായിക്കും.
രാത്രി നഷ്ടപ്പെട്ട ഉറക്കം പൂര്‍ണ്ണമായും പകലുറങ്ങുക.
ഉറങ്ങുന്നതിന് മുമ്പ് പുകവലി, കാപ്പികുടി, മദ്യപാനം എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കുക.
കര്‍ട്ടനുപയോഗിച്ച് ഉറക്കമുറി പരമാവധി ഇരുട്ടുള്ളതാക്കുക.
ഉറക്കത്തിനും ഉണര്‍ച്ചക്കും ടൈംടേബിള്‍ ഉണ്ടാക്കുക.
പകലുറങ്ങുമ്പോള്‍ മെബൈല്‍ ഫോണ്‍ ഓഫാക്കുക.
ശബ്ദശല്ല്യമുണ്ടെങ്കില്‍ ഇയര്‍ പഌഗുകള്‍ വെക്കുക.
വേഗത്തില്‍ ഉറങ്ങാനായി വിശ്രാന്തി വിദ്യകള്‍ പഠിക്കുക.
കൂര്‍ക്കംവലിയുണ്ടെങ്കില്‍ ചികില്‍സ തേടുക.
ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.ഇത് രാവിലെ വേണ്ട, ഉച്ചക്ക് ശേഷം മതി.
ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് നേരിയ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ലഘുവായി മാത്രം ഭക്ഷണം കഴിക്കുക. ഗൗരവമുള്ള കാര്യങ്ങള്‍ ആലോചിച്ച് തലച്ചോറിനെ സജീവമാക്കുകയുമരുത്.
ഉറക്ക ഗുളികകള്‍ പരമാവധി ഒഴിവാക്കുക.