
വിയര്‍പ്പുണ്ടാക്കുന്ന എപ്പോക്രിന്‍, ഇക്രിന്‍ ഗ്രന്ഥികള്‍ സാധാരണയായി രോമകൂപങ്ങളില്‍ അല്പം താഴെയായാണ് കാണപ്പെടാറ്. ചര്‍മത്തിലുള്ള ഇക്രിന്‍ ഗ്രന്ഥികള്‍ സാധാരണയായി വര്‍ണരഹിതമായ വിയര്‍പ്പിനും ചില സാഹചര്യങ്ങളില്‍ അമിതവിയര്‍പ്പിനും കാരണമാകുന്നു.എപ്പോക്രിന്‍ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സ്രവം ഗന്ധരഹിതമാണെങ്കിലും എണ്ണമയമുള്ളതായിരിക്കും. സാധാരണയായി കക്ഷപ്രദേശങ്ങളില്‍ എപ്പോക്രിന്‍, ഇക്രിന്‍ ഗ്രന്ഥികളുടെ അനുപാതം 1:8ആയിരിക്കും. എന്നാല്‍ അമിതവിയര്‍പ്പുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഈ അനുപാതം 1:0.8 എന്നിങ്ങനെ മാറും. സാധാരണയായി എപ്പോക്രിന്‍ ഗ്രന്ഥികളിലെ എണ്ണമയമുള്ള സ്രവം ബാക്ടീരിയയാല്‍ വിഘടിപ്പിക്കുന്നതാണ് വിയര്‍പ്പുനാറ്റത്തിന് കാരണം.
ട്രാന്‍സ്-3 മീഥൈല്‍-2 ഹെക്‌സോണിക് അമ്ലമാണ് കുത്തുന്ന ദൂര്‍ഗന്ധത്തിന് കാരണമാകുന്നത്. എപ്പോക്രിന്‍ ഗ്രന്ഥികളുടെ അനുപാതത്തിലുള്ള വര്‍ധന, ഗ്രന്ഥികളുടെ ക്രമാതീതമായ വലിപ്പം, അമിത പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം പ്രശ്‌നം രൂക്ഷമാക്കുന്നു.
ശസ്ത്രക്രിയ
കക്ഷത്തിലുണ്ടാകുന്ന വിയര്‍പ്പുനാറ്റത്തിന് സാധാരണ നടപടികളിലൂടെ പരിഹാരം ഉണ്ടാകാത്തപക്ഷം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പരിഹാരമാണ് ആക്‌സിലറി ഷേവിങ് സര്‍ജറി. രോഗാതുരമായ എപ്പോക്രിന്‍ ഗ്രന്ഥിയെ ചെറിയൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണ് ഇതിന്റെ രീതി.
എന്‍ഡോസ്‌കോപ്പിക് കാര്‍ടിലേറ്റ് ഷേവര്‍ ഉപയോഗിച്ച് ഈ ഭാഗത്തെ എപ്പോക്രിന്‍ ഗ്രന്ഥികള്‍ നീക്കം ചെയ്യുകയുമാണ് ഇവിടെ ചെയ്യുന്നത്. ലോക്കല്‍ അനസ്‌തേഷ്യമാത്രം നല്‍കി ചെയ്യാവുന്ന ഈ ചികിത്സയ്ക്ക് രോഗിക്ക് അന്നുതന്നെ വീട്ടില്‍ പോകാം. മൂന്നുദിവസത്തിനുള്ളില്‍ മാറ്റാവുന്ന ഡ്രസ്സിങ് മാത്രമേ മുറിവില്‍ ഉണ്ടാവുകയുള്ളൂ. ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ കൈകള്‍ മൂന്നുദിവസം അധികം ഇളക്കാതെ വെക്കണം എന്ന് നിര്‍ദേശിക്കാറുണ്ട്.
ഈ രീതിക്ക് പറയത്തക്ക സങ്കീര്‍ണതകള്‍ ഒന്നുമില്ല. അപൂര്‍വമായി കണ്ടുവരുന്ന അണുബാധ, ചെറിയ മുറിവടയാളം, രക്തം ത്വക്കിന് മുകളില്‍ കട്ടപിടിച്ചതിന്റെ പാടുകള്‍ ഇവയാണ്പാര്‍ശ്വഫലങ്ങള്‍. ശസ്ത്രക്രിയ നടത്തിയവരില്‍ കക്ഷത്തില്‍ പിന്നീട ് രോമവളര്‍ച്ചയുണ്ടാകാറില്ലെന്നതും ശ്രദ്ധേയമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ.വി.ടി.ചന്ദ്രബോസ്
കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജന്‍,
മിംസ്,കോഴിക്കോട്.