തോട്ടറ പുഞ്ച അടിസ്ഥാന സൗകര്യം: പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണം തുടങ്ങും

Posted on: 02 Sep 2015മുളന്തുരുത്തി: എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ തോട്ടറ പുഞ്ച അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം കൃഷിമന്ത്രി നിര്‍വഹിക്കും. നബാര്‍ഡിന്റെ സഹായത്തോടെ കൃഷിവകുപ്പ് അനുവദിച്ച 16.18 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരമായിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ജയകുമാര്‍ അറിയിച്ചു.ആദ്യ ഗഡുവായ 6.18 കോടി ഉപയോഗിച്ച് അയ്യകുന്നം, തോട്ടറ, കൈപ്പട്ടൂര്‍, നടയ്ക്കകം പാടശേഖരങ്ങളുടെ വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
തോടുകളുടെ വീതിയും ആഴവും കൂട്ടല്‍, പാര്‍ശ്വ സംരക്ഷണം, ഫാം ബണ്ട് നിര്‍മ്മാണം, ട്രാക്ടര്‍/ടില്ലര്‍ പാസ്സേജുകള്‍, കലുങ്കുകള്‍, പമ്പ് ഹൗസ് എന്നിവയുടെ നിര്‍മ്മാണം തുടങ്ങി വിവിധ ജോലികള്‍ ഇതിന്റെ ഭാഗമായി നടക്കും.

More Citizen News - Ernakulam