ന്യൂഡല്‍ഹി: പുതിയ സാമ്പത്തികവര്‍ഷം ഓഹരിവില്പനയിലൂടെ ലക്ഷ്യമിടുന്നത് 69,500 കോടി രൂപ. നടപ്പ് സാമ്പത്തികവര്‍ഷത്തെ പ്രതീക്ഷയുടെ ഏകദേശം ഇരട്ടിത്തുകയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ കേന്ദ്രം പ്രതീക്ഷിക്കുന്നത്.
സെയില്‍, കോള്‍ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരിവില്പനയിലൂടെ നടപ്പ് സാമ്പത്തികവര്‍ഷം 24,500 കോടിയാണ് ലഭിച്ചത്. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒരു മാസം അവശേഷിക്കെ ഏകദേശം 6,850 കോടികൂടി സമാഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും തന്ത്രപ്രധാനമായ മറ്റ് സ്ഥാപനങ്ങളുടെയും ഓഹരികളാണ് വില്പനയ്ക്ക് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.