സ്വച്ഛപാതയില്‍

Posted on: 01 Mar 2015

സ്വത്തുനികുതിയില്ല സേവനനികുതി 2ശതമാനം കൂട്ടി


സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള നയരേഖകേന്ദ്രവിഹിതം കൈനിറയെ



ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ വളര്‍ച്ചയ്ക്കും നിക്ഷേപപ്രോത്സാഹനത്തിനും പ്രാമുഖ്യം. കടുത്ത സാമ്പത്തികപരിഷ്‌കരണനടപടികളൊന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ശനിയാഴ്ച പാര്‍ലമെന്റിലവതരിപ്പിച്ച ബജറ്റിലില്ല. സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും കരുതലോടെ സമീപിക്കുന്ന ബജറ്റ് ഒട്ടേറെ സാമൂഹികസുരക്ഷാപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമായുള്ള ഇന്‍ഷുറന്‍സ് പദ്ധതിയും പെന്‍ഷന്‍പദ്ധതിയും ഇതിലുള്‍പ്പെടുന്നു. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളായ 'സ്വച്ഛ് ഭാരത് അഭിയാന്‍', 'മെയ്ക്ക് ഇന്‍ ഇന്ത്യ' തുടങ്ങിയവയ്ക്ക് പ്രത്യേകപരിഗണനയുണ്ട്. 17,77,437 കോടി രൂപ മൊത്തവരുമാനവും 55,55,649 കോടി രൂപ(3.9 ശതമാനം) ധനക്കമ്മിയും പ്രതീക്ഷിക്കുന്നതാണ് 201516 വര്‍ഷത്തേക്കുള്ള ബജറ്റ്. ആദായനികുതി ഇളവുപരിധിയില്‍ മാറ്റം വരുത്താത്തത് വ്യക്തിഗത നികുതിദായകര്‍ക്കിടയില്‍ നിരാശ പടര്‍ത്തി. വ്യക്തമായ ഉള്‍ക്കാഴ്ചയോടെയുള്ള ബജറ്റ് പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും യുവാക്കള്‍ക്കും അനുകൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എന്നാല്‍ ബജറ്റ് എന്‍.ഡി.എ സര്‍ക്കാറിന്റെ 'ധന്‍വാപസി' പദ്ധതിയാണെന്നും പണക്കാരില്‍ ഊന്നിയുള്ളതാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

നികുതി നിര്‍ദേശങ്ങള്‍


ഒരുകോടി രൂപയ്ക്കുമേല്‍ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് രണ്ട് ശതമാനം അധികനികുതി കോര്‍പ്പറേറ്റ് നികുതി നാലുവര്‍ഷം കൊണ്ട് 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി കുറയ്ക്കും. സേവനനികുതി 12 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി ഉയര്‍ത്തി ചരക്ക് സേവനനികുതി(ജി.എസ്.ടി) 2016 ഏപ്രില്‍ മുതല്‍ പ്രത്യക്ഷനികുതിചട്ടം(ഡി.ടി.സി) ഉപേക്ഷിച്ചു


എല്ലാവര്‍ക്കും പെന്‍ഷനും ഇന്‍ഷുറന്‍സും


പാവപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്. ഒരു കൊല്ലം 12 രൂപ പ്രീമിയം. വാജ്‌പേയിയുടെ പേരിലുള്ള പെന്‍ഷന്‍പദ്ധതിയിലൂടെ എല്ലാവര്‍ക്കും നിശ്ചിതപെന്‍ഷന്‍ പ്രധാനമന്ത്രി ജീവന്‍ജ്യോതി ഭീമ യോജന330 രൂപ പ്രീമിയത്തില്‍ രണ്ടുലക്ഷത്തിന്റെ പരിരക്ഷ

എല്ലാവര്‍ക്കും വീട്


2022ഓടെ എല്ലാവര്‍ക്കും വീടും വൈദ്യുതിയും വീട്ടില്‍ ഒരാള്‍ക്കെങ്കിലും ജോലി പട്ടണങ്ങളില്‍ രണ്ടു കോടി വീടുകളും ഗ്രാമങ്ങളില്‍ നാലുകോടി വീടുകളും നിര്‍മിക്കാന്‍ പദ്ധതി

സ്വര്‍ണത്തില്‍ നിക്ഷേപം


സ്വര്‍ണം നേരിട്ട് വാങ്ങുന്നതിന് പകരം ബോണ്ടുകളില്‍ നിക്ഷേപസൗകര്യം സ്വര്‍ണം നിക്ഷേപിച്ച് പലിശ നേടാന്‍ പദ്ധതി അശോകചക്ര മുദ്രയോടെ സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കും

കള്ളപ്പണക്കാര്‍ക്കെതിരെ


വിദേശത്ത് കള്ളപ്പണം ഒളിപ്പിക്കുന്നവര്‍ക്ക് പത്തുകൊല്ലം വരെ കഠിനതടവ് റിട്ടേണ്‍ നല്‍കാത്തവര്‍ക്കെതിരെ നിയമനടപടി. ഏഴുകൊല്ലംവരെ തടവു ലഭിക്കാവുന്ന കുറ്റമാക്കും

വിദ്യാഭ്യാസം


അഞ്ചുകിലോമീറ്ററിനുള്ളില്‍ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിനായി പ്രത്യേക വായ്പാപദ്ധതി നടപ്പാക്കും'പ്രധാനമന്ത്രി വിദ്യാലക്ഷ്മി കാര്യക്രം' ന്യൂനപക്ഷങ്ങള്‍ക്ക് സംയോജിത വിദ്യാഭ്യാസഉപജീവന പരിപാടി'നയി മന്‍സില്‍' ജമ്മുകശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍പ്രദേശ്, ബിഹാര്‍, അസം എന്നിവിടങ്ങളില്‍ എയിംസ് കര്‍ണാടകത്തില്‍ ഐ.ഐ.ടി ജമ്മുകശ്മീരിലും ആന്ധ്രയിലും ഐ.ഐ.എം അഞ്ചുകിലോമീറ്ററിനുള്ളില്‍ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
പ്രതിരോധമേഖലയ്ക്ക് 2,46,727 കോടി രൂപ. മുന്‍വര്‍ഷത്തേക്കാള്‍ 9.87 ശതമാനം വര്‍ധന.


യുവാക്കള്‍ക്കായി


സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ 'സേതു' പദ്ധതി;

1000 കോടി വകയിരുത്തി ഗ്രാമീണ യുവാക്കളുടെ തൊഴില്‍ വളര്‍ച്ചയ്ക്കായി 1500 കോടി മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനുവേണ്ടി പുതിയ ദേശീയനിധി. പൊതു പ്രോവിഡന്റ് ഫണ്ടിലും(പി.പി.എഫ്) തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ടിലും(ഇ.പി.എഫ്) അവകാശികളില്ലാതെ കിടക്കുന്ന 9000 കോടി രൂപ ഇതിനായി വിനിയോഗിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ശാരീരിക സഹായ ഉപകരണങ്ങളുംമറ്റും നല്‍കുന്നതിന് പുതിയ പദ്ധതി സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി നിര്‍ഭയനിധിക്ക് ആയിരം കോടി രൂപ ശുചിത്വഭാരതം രാജ്യം വൃത്തിയാക്കിവെക്കാനായി രണ്ടുശതമാനം 'ശുചിത്വഭാരത സെസ്സ്' പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ ഭാഗമായി വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില കിട്ടാന്‍ ഏകീകൃത ദേശീയ കാര്‍ഷികവിപണി ഭക്ഷ്യ, വളം, ഇന്ധനസബ്‌സിഡി പത്തുശതമാനം കുറച്ചു.





 

ga