സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍: കേരളത്തിന് എയിംസ് ഇല്ല

Posted on: 28 Feb 2015


ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന നിര്‍ദേശങ്ങളും സ്വര്‍ണശേഖരത്തെ പുതിയ നിക്ഷേപമാര്‍ഗമായി മാറ്റുന്നതിനുള്ള സമഗ്രപദ്ധതിയും ഉള്‍പ്പെടുത്തി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ കോര്‍പറേറ്റ് നികുതി അഞ്ച് ശതമാനം കുറച്ചതും സേവനനികുതി 14 ശതമാനമാക്കി വര്‍ധിപ്പിച്ചതും സമ്മിശ്രപ്രതികരണമുണ്ടാക്കി. 2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കും. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഒരു ലക്ഷം കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മ്മിക്കും.

ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താതെ നിക്ഷേപമാര്‍ഗങ്ങളിലൂടെ നികുതി ഇളവ് നേടുന്നതിനുള്ള മാര്‍ഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി 4,44,200 രൂപ വരെ വ്യക്തികള്‍ക്ക് നികുതി ഇളവ് കിട്ടുന്ന രീതിലാക്കി. 2017 ഓടെ ധനക്കമ്മി മൂന്നു ശതമാനമാക്കി കുറയ്ക്കാനാകുമെന്ന് ബജറ്റ് വിഭാവനം ചെയ്യുന്നു. രാജ്യത്തെ എല്ലാപൗരന്മാര്‍ക്കുമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. 12 രൂപ വാര്‍ഷിക പ്രീമിയം അടച്ച് അംഗമാകുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയില്‍ 50 ശതമാനം പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും.

എയിംസ് പ്രതീക്ഷിച്ചിരുന്ന കേരളത്തെ നിരാശരാക്കി ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ പുതിയ എയിംസ് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിനെ സര്‍വകലാശാലയാക്കിയതാണ് കേരളത്തിന് ആശ്വാസകരമായത്. റബറിന്റെ ഇറക്കുമതി ചുങ്കം ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.

ഒരു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍നിര്‍ബന്ധമാക്കി. നിലവില്‍ ഇത് 50,000 രൂപയായിരുന്നു. സ്വത്ത് നികുതി വേണ്ടെന്ന് വെക്കാനുള്ള തീരുമാനവും ബജറ്റിലുണ്ട്. ബിഹാറിനും ബംഗാളിനും പ്രത്യേക സാമ്പത്തിക സഹായം ബജറ്റില്‍ പ്രഖ്യാപിച്ചു. 4000 മെഗാവാട്ടിന്റെ നാല് വൈദ്യുതപദ്ധതികള്‍ പുതുതായി തുടങ്ങും. അശോകചക്രം പതിച്ച സ്വര്‍ണനായണയങ്ങള്‍ ഇറക്കും. യോഗയെ ചാരിറ്റിയില്‍ ഉള്‍പ്പെടുത്തി.

നികുതി കൂട്ടിയതിലൂടെ സിഗരറ്റ്, പാന്‍മസാല എന്നിവയുടെ വില കൂടും. അതേസമയം രാജ്യത്തുണ്ടാക്കുന്ന തുകല്‍ചെരുപ്പിന്റെ നികുതി കുറച്ചത് അതിന്റെ: വില കുറയാന്‍ സഹായിക്കും


12 രൂപ പ്രീമിയത്തില്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. 12 രൂപ വാര്‍ഷിക പ്രീമിയം അടച്ച് എല്ലാവര്‍ക്കും പദ്ധതിയില്‍ അംഗമാകാം. ഇതിലൂടെ എല്ലാവര്‍ഷം രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും

വാജ്‌പേയിയുടെ പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി

മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയില്‍ 50 ശതമാനം പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും.

ബജറ്റ് ഒറ്റനോട്ടത്തില്‍:

4000 മെഗാവാട്ടിന്റെ നാല് വൈദ്യുതപദ്ധതികള്‍


അശോകചക്രം പതിച്ച സ്വര്‍ണനായണയങ്ങള്‍ ഇറക്കും


അടിസ്ഥാനസൗകര്യവികസനത്തിന് 70,000 കോടിയുടെ കേന്ദ്രഫണ്ട്

അടിസ്ഥാനസൗകര്യ വികസനത്തിന് നികുതിയേതര ബോണ്ടുകള്‍

ന്യൂനപക്ഷ വിഭാഗങ്ങള്‍ പുതിയ തൊഴില്‍പദ്ധതി

വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് പുതിയ തൊഴില്‍പദ്ധതി

സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് 1000 കോടി

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരും

ഇ വിസ 150 രാജ്യങ്ങളിലെ ടൂറിസ്റ്റുകള്‍ക്കായി വിപുലപ്പെടുത്തും

ബിഹാറിനും ബംഗാളിനും പ്രത്യേക സഹായം

കാര്‍ഷികജലസേചനത്തിന് 5200 കോടി

2017 ഓടെ ധനക്കമ്മി മൂന്നു ശതമാനമാക്കി കുറയ്ക്കും

ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിന് 25,000 കോടി

ചെറുകിട സംരംഭകര്‍ക്കായി പ്രത്യേക ബാങ്ക്(മുദ്ര ബാങ്ക്)

മുദ്ര ബാങ്ക് സംരംഭത്തിന് 20,000 കോടി

പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിയമപരിഷ്‌കരണം

ജന്‍ ധന്‍ യോജന പോസ്റ്റ് ഓഫീസുകളിലേക്ക്

പണപ്പെരുപ്പം ആറ് ശതമാനത്തില്‍ താഴെയെത്തിക്കുക ലക്ഷ്യം

എല്ലാ കര്‍മപദ്ധതികളും പാവപ്പെട്ടവരെ ലക്ഷ്യമിട്ട്

2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി

രാജ്യത്തെ ഉത്പാദനകേന്ദ്രമാക്കും

പണപ്പെരുപ്പം ആറ് ശതമാനത്തില്‍ താഴെയെത്തിക്കുക ലക്ഷ്യം

എല്ലാ കര്‍മപദ്ധതികളും പാവപ്പെട്ടവരെ ലക്ഷ്യമിട്ട്

ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി

ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മിക്കും

2022 ല്‍ എല്ലാവര്‍ക്കും വീട്

5 കി. മീറ്റര്‍ പരിധിയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍

ധനക്കമ്മി മൂന്നുവര്‍ഷംകൊണ്ട് 3 ശതമാനമായികുറയ്ക്കും

ചെറുകിട ജസസേചനത്തിന് 5300 കോടി

കാര്‍ഷിക മേഖലയ്ക്ക് 8.5 ലക്ഷം കോടി

7.5 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യം

സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രധാനം

സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തും






 

ga