ന്യൂഡല്‍ഹി: ലോക പൈതൃക പട്ടികയില്‍ ഇടംനേടിയിട്ടുള്ള ഇന്ത്യയിലെ എട്ട് പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കാനും മോടി പിടിപ്പിക്കാനും സര്‍ക്കാര്‍ ധനസഹായം നല്‍കും.
വിവിധ പ്രദേശങ്ങളിലെ 25 ലധികം കേന്ദ്രങ്ങളെ ഇതിനോടകം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടം എന്ന നിലയ്ക്കാണ് എട്ടു കേന്ദ്രങ്ങള്‍ ഈ വര്‍ഷം പ്രാധാന്യം നല്‍കുന്നത്. ഇവയുടെ സംരക്ഷണച്ചുമതല പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.
അവ ചുവടെ:
പഴയ ഗോവയിലെ പള്ളികളും കോണ്‍വെന്റുകളും
കര്‍ണാടകയിലെ ഹമ്പി
രാജസ്ഥാനിലെ കുമ്പല്‍ഗഡ് കോട്ട
ഗുജറാത്തിലെ റാണി കി വാവ്
കശ്മീരിലെ ലേ കൊട്ടാരം
യുപിയിലെ വാരണാസി ക്ഷേത്രം
പഞ്ചാബിലെ ജാലിയന്‍വാലാബാഗ്
തെലങ്കാനയിലെ കുത്തബ് ഷാഹി ശവകുടീരം