തൃശ്ശൂര്‍: യുവാക്കള്‍ക്ക് സ്‌റ്റൈലായി പൂരമാഘോഷിക്കാന്‍ 'മ്മടെ തൃശ്ശൂര്‍' ടി ഷര്‍ട്ടും. തൃശ്ശൂരുകാരായ പത്തു യുവാക്കള്‍ ചേര്‍ന്നാണ് മ്മടെ തൃശ്ശൂര്‍ എന്നെഴുതിയ ടി ഷര്‍ട്ട് വില്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. കുടമാറ്റത്തിന്റെ ചിത്രവും വെള്ള ടി ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. വില 250 രൂപയാണ്.
മധുരയില്‍നിന്നാണ് ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തത്. 300 ഷര്‍ട്ടുകളാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. വില്പന തകര്‍ത്താല്‍ കൂടുതല്‍ എത്തിക്കും.
ഷര്‍ട്ട് വില്പനയ്ക്കായി ഫേസ് ബുക്കിലും വാട്ട്‌സ് ആപ്പിലും പേജും തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കില്‍ കണ്ടിട്ട് ഗള്‍ഫില്‍നിന്ന് ഒരാള്‍ ടി ഷര്‍ട്ടിന് ഓര്‍ഡര്‍ നല്‍കി.
ബി.ടെക്. കാരടക്കമുള്ള മ്മടെ തൃശ്ശൂര്‍ സംഘം മൂന്നാം വര്‍ഷമാണ് പൂരം ടി ഷര്‍ട്ട് ഇറക്കുന്നത്. വിറ്റുകിട്ടുന്ന തുകയില്‍നിന്ന് ഒരു വിഹിതം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായും വിനിയോഗിക്കാറുമുണ്ട് ഇവര്‍.