1931ല്‍ കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ ജനനം.
അച്ഛന്‍ പുതിയടത്ത് കൃഷ്ണന്‍ നായര്‍. അമ്മ ദേവകി എന്ന അമ്മുക്കുട്ടിയമ്മ.
ചിറക്കല്‍ രാജാസ് ഹൈസ്‌ക്കൂളിലും മംഗലാപുരം ഗവണ്‍മെന്റ് കോളേജിലും പഠനം. കുറച്ചുകൊല്ലം കണ്ണൂരില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. ശേഷം എഫ്.എ.സി.ടി (എഅഇഠ) യില്‍ ഉദ്യോഗസ്ഥനായിരുന്നു. 1989ല്‍ ഡപ്യൂട്ടി ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്തു.
പത്‌നി കല്ലന്മാര്‍തൊടി ഭാര്‍ഗ്ഗവി 2014-ല്‍ അന്തരിച്ചു.
1948 മുതല്‍ കഥകളെഴുതുന്നു. ഇന്ത്യയിലെ എല്ലാ ഭാഷകളിലും കഥകളുടെ തര്‍ജ്ജമകള്‍ വന്നിട്ടുണ്ട്.
പ്രധാന കൃതികള്‍
പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി (1955)
ഒരു കഥാകൃത്ത് കുരിശില്‍ (1956)
മഖന്‍ സിംഗിന്റെ മരണം (1958)
ടി. പത്മനാഭന്റെ തിരഞ്ഞെടുത്ത കൃതികള്‍ (1971)
സാക്ഷി (1973)
ഹാരിസണ്‍ സായ്‌വിന്റെ നായ (1979)
വീടു നഷ്ടപ്പെട്ട കുട്ടി (1983)
കാലഭൈരവന്‍ (1986)
കത്തുന്ന ഒരു രഥ ചക്രം
നളിനകാന്തി (1988)ധ7പ
ഗൌരി (1991)
കടല്‍ 1994
പത്മനാഭന്റെ കഥകള്‍ (1995)
പള്ളിക്കുന്ന്
ഖലീഫാ ഉമറിന്റെ പിന്‍മുറക്കാര്‍
പ്രധാന പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012)
എഴുത്തച്ഛന്‍ പുരസ്‌കാരം (2003)
വയലാര്‍ അവാര്‍ഡ് (2001) -പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം (1998)
സ്‌റ്റേറ്റ് ഓഫ് ആല്‍ ഐന്‍ അവാര്‍ഡ് (1997) - ഗൗരി
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1996) - ഗൗരി
ഓടക്കുഴല്‍ പുരസ്‌കാരം (1995) - കടല്‍
സാഹിത്യപരിഷത്ത് അവാര്‍ഡ് (1988) - കാലഭൈരവന്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1973) - സാക്ഷി