ചാരുംമൂട്: ചൂരല്ലൂര്‍ വിവേകാനന്ദ ഗ്രന്ഥശാല ഓണസമ്മാനമായി പുസ്തകങ്ങള്‍ വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു.
പ്രദേശവാസികളില്‍ വായനശീലം വളത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രന്ഥശാലയിലെ ബാലജനസംഖ്യത്തിന്റെ സഹായത്തോടെ പുസ്തകങ്ങള്‍ വീട്ടിലെത്തിക്കുന്നത്.
മാസത്തിലെ ആദ്യത്തെയും അവസാനത്തെയും ഞായറാഴ്ചകളില്‍ പുസ്തകങ്ങള്‍ വീട്ടിലെത്തും.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജി.അജയകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഫിരാമനാഥ്, എം. ശിവരാമപിള്ള, കെ. അച്ച്യുതന്‍, റോയി കെ.വര്‍ഗീസ്, പ്രകാശ്, ബിജി മധുസൂദനന്‍, ഗോകുല്‍കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.