കൊച്ചി: ഓള്‍ കേരള ഇന്‍കം ടാക്‌സ് ആന്‍ഡ് സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷവും കുടുംബസംഗമവും പനമ്പിള്ളി നഗര്‍ ആന്ധ്ര കള്‍ച്ചറല്‍ സെന്ററില്‍ നടത്തി. മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് വിദ്യാഭ്യാസത്തില്‍ മികവ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.
ഇതിനോടൊപ്പം ഓണക്കിറ്റും വിതരണം ചെയ്തു. സംസ്ഥാന ഭാരവാഹികളെ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ ഗായകന്‍ ദേവദാസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സെക്രട്ടറി വിപിന്‍ കുമാര്‍ സംസാരിച്ചു.