ചേലക്കര: ഓണക്കാലമായതോടെ പയര്‍ കയറ്റി അയക്കുന്ന തിരക്കിലാണ് ചേലക്കര പഞ്ചായത്തിലെ കളപ്പാറയിലുള്ള സ്വാശ്രയ കര്‍ഷകസമിതിയിലെ കര്‍ഷകര്‍. ഇത്തവണ ഓണത്തിന് 50 ടണ്‍ പയര്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവര്‍ഷം ഓണം സീസണില്‍ 30 ടണ്‍ പയര്‍ വിറ്റിരുന്നു.
തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്നുണ്ട്. കുമ്പളങ്ങ, മത്തങ്ങ, ഇഞ്ചി, മാങ്ങ, വെള്ളരി തുടങ്ങിയവയും ഇവിടെനിന്ന് അയക്കുന്നുണ്ട്.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ കര്‍ഷകരില്‍നിന്ന് പഴം, പച്ചക്കറികള്‍ നേരിട്ട് വാങ്ങി വിപണനം നടത്തുകയാണ് ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കിയാണ് വില്‍പ്പന.