കോതമംഗലം: കലാ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ശനിയാഴ്ച നടക്കും. കോതമംഗലം ശ്രീദുര്‍ഗ ഓഡിറ്റോറിയത്തില്‍ രാവിലെ 8ന് പൂക്കള മത്സരത്തോെട ആരംഭിക്കും. 9ന് സാംസ്‌കാരിക സമ്മേളനം മുന്‍ ജില്ലാ ജഡ്ജി ടി.വി. മാത്യൂസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ജി. രാഘവന്‍ അധ്യക്ഷനാവും. 10ന് വിവിധ കായിക വിനോദ മത്സരം, ഉച്ചയ്ക്ക് 1ന് ഓണസദ്യ, 2ന് കലാമേള എന്നിവ ഉണ്ടാകും.
കോതമംഗലം: ബ്ലോക്ക് നഗര്‍ റസിഡന്‍റ്‌സ് അസോസിയേഷന്‍ ഓണാഘോഷം ബുധനാഴ്ച നടക്കും. മലയിന്‍കീഴ് സാന്ത്വനം സ്‌പെഷല്‍ സ്‌കൂള്‍ ഹാളില്‍ രാവിലെ 8ന് വിവിധ മത്സരത്തോടെ തുടങ്ങും. ഉച്ചയ്ക്ക് 12.30ന് ഓണസദ്യ, 2ന് നാടന്‍പാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിരകളി, നൃത്തം തുടങ്ങി വിവിധ കലാപരിപാടികള്‍ ഉണ്ടാകും. 2.30ന് സാംസ്‌കാരിക സമ്മേളനം ട്രാഫിക്ക് എസ്.ഐ. എന്‍.വി. ജേക്കബ് ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ഫാ.ജോര്‍ജ് പട്ലൂട്ട് ഓണ സന്ദേശം നല്‍കും.
കോതമംഗലം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ സേവന വിഭാഗമായ ആര്‍ദ്രയുടെ നേതൃത്വത്തില്‍ കോതമംഗലം സാന്ത്വനം സ്‌പെഷല്‍ സ്‌കൂളിന്റെ ഓണാഘോഷം 29ന് രാവിലെ 10ന് കോട്ടയം ദേവലോകം അരമന ഓഡിറ്റോറിയത്തില്‍ നടത്തും. പ. കാതോലിക്ക ബാവ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്തനാസ്യോസ് അധ്യക്ഷനാവും. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടാകും.
കൂത്താട്ടുകുളം: തിരുമാറാടി എന്‍.എസ്.എസ്. കരയോഗത്തില്‍ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടന്നു. ടാഗോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എസ്. രാജന്‍ ഉദ്ഘാടനം ചെയ്തു . കരയോഗം പ്രസിഡന്റ് വി.കെ.സുദര്‍ശനന്‍ നായര്‍ അധ്യക്ഷനായി. കെ.എസ്. നളിനാക്ഷന്‍ നായര്‍ , കെ.എന്‍. രാമന്‍ നായര്‍ , ആര്‍. ശ്യാംദാസ്, ആര്‍. അനില്‍ കുമാര്‍, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമള്‍, സുമതി രാധാകൃഷ്ണന്‍, പി.എം സനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പിറവം: മണീട് ഗ്രാമപഞ്ചായത്തും മണീട് സാംസ്‌കാരിക സമിതിയും ഓണാഘോഷങ്ങളുടെ ഭാഗമായൊരുക്കുന്ന സാസ്‌കാരിക സന്ധ്യ 26 ന് നടക്കും. ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രൊഫഷണല്‍ നാടക മേളയും ഇതോടൊപ്പം ആരംഭിക്കും. ബുധനാഴ്ച വൈകീട്ട് 4 ന് മണീട് അംബേദ്കര്‍ കമ്മ്യുണിറ്റി ഹാളില്‍ വി.പി. സജീന്ദ്രന്‍ എം.എല്‍.എ. സാംസ്‌കാരിക സന്ധ്യ ഉദ്ഘാടനം ചെയ്യും.
നാടകമേള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ് അധ്യക്ഷനാകും. നാടകമേളയുടെ ആദ്യ ദിവസമായ ബുധനാഴ്ച വൈകീട്ട് 7 ന് കൊല്ലം കാളിദാസ കലാ കേന്ദ്രത്തിന്റെ 'സുഗന്ധ വ്യാപാരി' നാടകം അരങ്ങേറും. ആഗസ്ത് 30 ന് നാടകമേള സമാപിക്കും.
പിറവം: കക്കാട് ബോയ്‌സിന്റെ ഓണാഘോഷങ്ങള്‍ തിരുവോണ ദിവസമായ 28 ന് നടക്കും. രാവിലെ മുതല്‍ വിവിധ കലകായിക മത്സരങ്ങള്‍, വൈകീട്ട് 6 ന് സാംസ്‌കാരിക സമ്മേളനം എന്നിവയുണ്ട്.
സാംസ്‌കാരിക സമ്മേളനം ഗ്രാമ പഞ്ചായത്തംഗം സാറാമ്മ പൗലോസ് ഉദ്ഘാടനം ചെയ്യും. ആല്‍ബിന്‍ കെ. രാജു അധ്യക്ഷനാകും. ബോയ്‌സിന്റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ യോഗത്തില്‍
വിതരണം ചെയ്യും. രാത്രി 8 ന് ചാനല്‍ താരങ്ങള്‍ അവതരിപ്പിക്കുന്ന മെഗാ ഷോയുമുണ്ട്.
പിറവം: പിറവം വൈ.എം.സി.എ. യുടെ ഓണാഘോഷങ്ങള്‍ 27 ന് നടക്കും. എറണാകുളം സബ് റീജണ്‍ ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ് പള്ളിക്കര പങ്കെടുക്കും.
കൂത്താട്ടുകുളം: വിവിധ വിദ്യാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികള്‍ നടന്നു. പാലക്കുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണപ്പൂക്കളം ഒരുക്കി മാവേലിയെ വരവേറ്റു. കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന പുലികളിയും ആഘോഷത്തിന് പകിട്ടേകി.
മണ്ണത്തൂര്‍ ആത്താനിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആവേശകരമായ വടംവലി മത്സരം നടന്നു. ഓണപ്പൂക്കളവും ഓണസദ്യയും ഒരുക്കി.
കാക്കൂര്‍ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം ആരംഭിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ചെറുകഥ, ഉപന്യാസം, കവിതാരചന മത്സരങ്ങള്‍ നടക്കും. 29 ന് ഓണപ്പൂക്കള മത്സരം, വൈകീട്ട് 6 ന് സമാപന സമ്മേളനം നടക്കും.
ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രം നേത്രാസ്പത്രിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം ബുധനാഴ്ച നടക്കും. രാവിലെ 9 ന് ചേരുന്ന ചടങ്ങില്‍ ശ്രീധരീയം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.പി. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
പണ്ടപ്പിള്ളി നാഷണല്‍ ലൈബ്രറിയുടെ ഓണാഘോഷം വ്യാഴാഴ്ച നടക്കും.
കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം 27 ന് നടക്കും. രാവിലെ വിവിധ മത്സരങ്ങള്‍, വൈകീട്ട് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും.
കെ.സി.വൈ.എം. ഇലഞ്ഞി മേഖല ഓണാഘോഷം ബുധനാഴ്ച നടക്കും. മുത്തോലപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ചേരുന്ന ചടങ്ങില്‍ പാലാ രൂപതാ വൈസ് പ്രസിഡന്റ് ബോണിയ അമ്പാട്ട് പടവില്‍ പതാക ഉയര്‍ത്തും.
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികവും ഓണാഘോഷവും ബുധനാഴ്ച നടക്കും. ഓണക്കിറ്റ് വിതരണം, പൂക്കള മത്സരം തുടങ്ങിയവ ഉണ്ട്. പായിപ്ര സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ആരോഗ്യപഠന ക്ലാസ്, സെമിനാര്‍, സമ്മാനദാനം തുടങ്ങിയവയുമുണ്ട്.
രണ്ടാര്‍കര ഇ.എം.എസ്. സ്മാരക വായനശാലയിലെ ഓണാഘോഷം 26 മുതല്‍ 29 വരെ നടക്കും. 26ന് മത്സരങ്ങള്‍, 27ന് പൂക്കള മത്സരം, കലാമത്സരങ്ങള്‍, 28ന് രാവിലെ മവേലിമന്നന്റെ എഴുന്നള്ളത്ത്, 29ന് വൈകീട്ട് 7ന് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും.
മൂവാറ്റുപുഴ വാക്കിങ് ക്ലബ്ബിന്റെ ഓണാഘോഷം 29 ന് നടക്കും. ടൗണ്‍ഹാള്‍ മൈതാനിയില്‍ രാവിലെ 9ന് പതാക ഉയര്‍ത്തും. 9.30ന് ഉദ്ഘാടനം. കലാകായിക മത്സരങ്ങള്‍, വടംവലി മത്സരം, ബുള്ളറ്റ് ബൈക്ക് റാലി എന്നിവ ഉണ്ടാകും. റാലിയില്‍ പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. േഫാണ്‍: 9745305959.