തൊടുപുഴ: കാഞ്ഞിരമറ്റം പുഴയോരം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍ നടത്തുന്നു. ശനിയാഴ്ച രാവിലെ 9.30ന് കാഞ്ഞിരമറ്റം കെ.വി.എം.എസ്. ഹാളിലാണ് ആഘോഷം.
കുടയത്തൂര്‍: കുടയത്തൂര്‍ പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം, വനിതാവേദി, ബാലവേദി എന്നിവയുടെ നേതൃത്വത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഓണാഘോഷം നടത്തും.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ വിജയന്‍ പരിപാടി ഉദ്ഘാടനംചെയ്യും. സമാപനസമ്മേളനം ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ടി.സി.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.
തൊടുപുഴ: വണ്ടമറ്റം പൗരസമിതിയുടെ നേതൃത്വത്തില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വാര്‍ഷികവും ഓണാഘോഷവും നടത്തും. ഓണാഘോഷം പൗരസമിതി പ്രസിഡന്റ് അഭിലാഷ് പി.എന്‍. ഉദ്ഘാടനംചെയ്യും.
തൊടുപുഴ: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, തൊടുപുഴ നഗരസഭ, ഡി.ടി.പി.സി. എന്നിവ ചേര്‍ന്ന് ഓണോത്സവ് 2015ന്റെ ഭാഗമായി സീമാസ് വെഡ്ഡിങ് കളക്ഷന്റെ സഹകരണത്തോടെ പൂക്കളമത്സരം സംഘടിപ്പിച്ചു.
എസ്.ബി.ടി. തൊടുപുഴയും സൈര ലേഡീസ് കളക്ഷനും ഒന്നാംസ്ഥാനവും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് രണ്ടാംസ്ഥാനവും കല്യാണ്‍ സില്‍ക്‌സ് മൂന്നാംസ്ഥാനവും നേടി. സീമാസ് വെഡ്ഡിങ് കളക്ഷന്‍സ് നാലാംസ്ഥാനം നേടി.
തൊടുപുഴ: കോടിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗത്തില്‍പ്പെട്ട 115 പേര്‍ക്ക് ഓണക്കിറ്റ് വിതരണംചെയ്തു. വ്യാപാരസ്ഥാപനങ്ങളില്‍നിന്നും ആസ്പത്രികളില്‍നിന്നും തുക സമാഹരിച്ചാണ് കിറ്റ് വിതരണംചെയ്തത്. കോടിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ബി.അരീഷ്‌കുമാര്‍ ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജേര്‍ലി റോബി അധ്യക്ഷത വഹിച്ചു.
തൊടുപുഴ: കേരള ഗണകമഹാസഭ വണ്ടമറ്റം ശാഖയുടെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍ നടത്തി. ശാഖാ പ്രസിഡന്റ് ഗിരിജ രവി അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.ആര്‍.കൃഷ്ണന്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. രാജന്‍ തോട്ടുചാലില്‍, ലീല കൃഷ്ണന്‍, സിന്ധു ശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാഞ്ഞാര്‍: ഓണാഘോഷത്തോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെയും പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരളയുടെയും നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി ഹംസ കാഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി പ്രസിഡന്റ് പി.പി.അനസ് ഉദ്ഘാടനം നിര്‍വഹിച്ചു.
മണക്കാട്: മണക്കാട് എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. പൊതുസമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കൃഷ്ണപിള്ള ഉദ്ഘാടനംചെയ്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍.ജി.കൈമള്‍, പ്രതിനിധിസഭാ മെമ്പര്‍ പി.എസ്.മോഹന്‍ദാസ് തുടങ്ങിയവര്‍ക്ക് സ്വീകരണം നല്‍കി. കൂടാതെ കരയോഗത്തിലെ അമ്പതോളം ദമ്പതിമാരെ ചടങ്ങില്‍ ആദരിച്ചു.
തൊടുപുഴ: പച്ചക്കറികളും പലഹാരങ്ങളും പായസവുമായി ദീനദയ സോഷ്യല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി തൊടുപുഴ നടത്തുന്ന ഓണം വിപണനമേള ശ്രദ്ധേയമാകുന്നു. സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള വനിതാ സ്വയംസഹായസംഘങ്ങളിലെ അംഗങ്ങള്‍ തയ്യാറാക്കിയ ഉല്പന്നങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിപണിവിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഉപ്പേരികള്‍, പച്ചക്കറികള്‍, പായസം മുതലായവ വില്‍ക്കുന്നത്. തൊടുപുഴ അമ്പലത്തിനു സമീപം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനു മുന്‍വശത്താണ് മേള നടത്തുന്നത്. കഴിഞ്ഞ അഞ്ചുദിവസമായി നടക്കുന്ന മേള ഉത്രാടത്തിന് സമാപിക്കും.
രാജകുമാരി: വ്യാപാരിവ്യവസായി ഏകോപനസമിതി രാജകുമാരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രാജകുമാരി ടൗണില്‍ പുലികളി മത്സരം നടന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവാതിര മത്സരവും നടത്തി. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി. ഉദ്ഘാടനംചെയ്തു. കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.
പണിക്കന്‍കുടി: പണിക്കന്‍കുടി ഐശ്വര്യ പുരുഷ സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ചമുതല്‍ ശനിയാഴ്ചവരെ ഓണാഘോഷപരിപാടികള്‍ നടക്കും. 27, 28, തിയ്യതികളില്‍ കലാകായിക മത്സരങ്ങള്‍ നടക്കും. 29ന് രാവിലെമുതല്‍ വടംവലി, പഞ്ചഗുസ്തി മത്സരങ്ങള്‍ ഉണ്ടായിരിക്കും. വൈകീട്ട് 6ന് കൊന്നത്തടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും.
കൊമ്പൊടിഞ്ഞാല്‍: കൊമ്പൊടിഞ്ഞാല്‍ നോര്‍ത്ത് ടെര്‍ക്കോസ ഗ്രാമീണ ഗ്രന്ഥശാലയില്‍ വ്യാഴാഴ്ച ഓണോത്സവവും അഖിലകേരള വടംവലി മത്സരവും നടക്കും. രാവിലെ 10.30ന് അടിമാലി സി.ഐ. സജി മര്‍ക്കോസ് വടംവലി മത്സരം ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് 2ന് ചേരുന്ന സാംസ്‌കാരികസമ്മേളനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും.
ചെമ്മണ്ണാര്‍: ചെമ്മണ്ണാറില്‍ ഓണാഘോഷപരിപാടികള്‍ തുടങ്ങി. വ്യാഴാഴ്ച രാവിലെ 10ന് സാംസ്‌കാരികറാലിയും ഘോഷയാത്രയും നടക്കും. ഉച്ചയ്ക്ക് നടക്കുന്ന സാംസ്‌കാരികസമ്മേളനം ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനംചെയ്യും. ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും.
പണിക്കന്‍കുടി: പണിക്കന്‍കുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി. കേഡറ്റുകളുടെ ത്രിദിന ക്യാമ്പ് 'നല്ലമനസ്സ്' ഓണസദ്യയോടെ സമാപിച്ചു. ഗ്രാമത്തിലെ നിര്‍ധനയായ മുത്തശ്ശി കുട്ടിയമ്മ കീപ്പാറയ്ക്ക് കുട്ടികള്‍ ഓണക്കോടിയും ഓണക്കിറ്റും സമ്മാനിച്ചു. രക്ഷിതാക്കള്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കി. സമാപനസമ്മേളനം കൊന്നത്തടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.മല്‍ക്ക ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് മുരളി കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പി.ആര്‍.രാജേഷ്, റോയി സെബാസ്റ്റ്യന്‍, ജിജി സി.ജെ., ആന്റണി മുനിയറ, എസ്.പി.സി. കോഓര്‍ഡിനേറ്റര്‍മാരായ ഷൈജു കെ.ആര്‍., ഭാവനാമോള്‍, പോലീസുദ്യോഗസ്ഥരായ കെ.എല്‍.സിബി, സ്മിത ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.