Follow us on Facebook Twitter Google Plus Youtube Download Android Ipone Ipad
  • HOME

    ഉത്രാടനാളില്‍ കണ്ണന് കണ്‍നിറയെ കാഴ്ചക്കുലകള്‍

    Posted on: 28 Aug 2015


    ഗുരുവായൂര്‍: ഉത്രാടനാളില്‍ ഗുരുവായൂരപ്പസന്നിധിയില്‍ സ്വര്‍ണ്ണശോഭയാര്‍ന്ന കാഴ്ചക്കുലകളുടെ സമൃദ്ധി. തിരുവോണ തിരുമുല്‍ക്കാഴ്ചയായി 1500ഓളം കാഴ്ചക്കുലകളാണ് ഭക്തര്‍ സമര്‍പ്പിച്ചത്.

    ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ ശീവേലിക്കുശേഷം ഏഴിനു തുടങ്ങി രാത്രി വിളക്ക് കഴിഞ്ഞ്് നട അടയ്ക്കുന്നതുവരെ നേന്ത്രക്കുലകളുമായി ഭക്തര്‍ എത്തിക്കൊണ്ടിരുന്നു. വെള്ളിയാഴ്ച തിരുവോണനാളിലും കാഴ്ചക്കുലകള്‍ ഭക്തര്‍ സമര്‍പ്പിക്കും.
    കൊടിമരച്ചുവട്ടില്‍ അരിമാവ് അണിഞ്ഞ്, നെയ്‌വിളക്ക് തെളിയിച്ച്, വിഘ്‌നേശ്വരന് നാളികേരം സമര്‍പ്പിച്ചതിനു ശേഷമായിരുന്നു കാഴ്ചക്കുലകളുടെ സമര്‍പ്പണം തുടങ്ങിയത്. കഴകം ആനന്ദന്‍ വെള്ളി കുത്തുവിളക്ക് പിടിച്ചു. ശശിമാരാര്‍ ശംഖ് വിളിച്ചതോടെ മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി ഗുരുവായൂരപ്പനെ വണങ്ങി ആദ്യത്തെ കാഴ്ചക്കുല നെടുനാക്കിലയില്‍ സമര്‍പ്പിച്ചു. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കീഴ്ശാന്തിക്കാര്‍, മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചപ്പോഴേയ്ക്കും ഭക്തരുടെ തിരക്കായി.

    ലഭിച്ച കുലകളില്‍ ഒരുഭാഗം തിരുവോണസദ്യയ്ക്ക് പഴപ്രഥമന്‍ തയ്യാറാക്കാന്‍ മാറ്റിവെച്ചു. ഒരുഭാഗം പഴംനുറുക്കിനും. 120ഓളം കുലകള്‍ ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കി. ബാക്കി ലേലംചെയ്തു. വൈകുന്നേരംവരെ ലേലംചെയ്ത വകയില്‍ രണ്ട് ലക്ഷത്തോളം രൂപ ലഭിച്ചു.
    ഇനിയും ലേലം ചെയ്യാനുണ്ട്.വെള്ളിയാഴ്ച തിരുവോണനാളില്‍ പുലര്‍ച്ചെ ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പിക്കല്‍ ചടങ്ങിന് ഊരാളന്‍ തുടക്കം കുറിക്കും.




    Tweet
    SocialTwist Tell-a-Friend


    കൂടുതല്‍ വാര്‍ത്തകള്‍
    പച്ചടി ആവശ്യമുള്ള സാധനങ്ങള്‍ 1. അധികം പുളി ഇല്ലാത്തതും പുതിയതുമായ കട്ട തൈര് ഉടച്ച് എടുത്തത് ഒരു...
    പാവയ്ക്കാ തീയല്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. പാവയ്ക്ക 1 1/2 കനത്തില്‍ നുറുക്കിയത് എണ്ണൂറ് ഗ്രാം 2. വെളിച്ചെണ്ണ ഒരു...
    പായസങ്ങള്‍ പാലടപ്രഥമന്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. പച്ചരി 250 ഗ്രാം 2. പഞ്ചസാര 250 ഗ്രാം 3. പാല്‍ 2 ലിറ്റര്‍ 4....
    രസം ആവശ്യമുള്ള സാധനങ്ങള്‍ 1. വറ്റല്‍ മുളക് എട്ടെണ്ണം കുരുമുളക് രു ചെറിയ സ്പൂണ്‍ മല്ലി രു വലിയ...
    ഓണാഘോഷവും കുടുംബസംഗമവും കൊച്ചി: ഓള്‍ കേരള ഇന്‍കം ടാക്‌സ് ആന്‍ഡ് സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ എറണാകുളം...
    ഓണാഘോഷത്തില്‍ നാടുണര്‍ന്നു കോതമംഗലം: കലാ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ശനിയാഴ്ച നടക്കും....
    മാവേലിമന്നനെ വരവേല്‍ക്കാന്‍ ഇടുക്കി ഒരുങ്ങി തൊടുപുഴ: കാഞ്ഞിരമറ്റം പുഴയോരം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍...
    ഗ്രാമങ്ങള്‍ 'തലമ പന്തുകളി'യുടെ ആരവത്തില്‍ വെളിയന്നൂര്‍: ഗ്രാമങ്ങളില്‍ ഓണത്തിന്റെ ആരവം ഉയര്‍ന്നിട്ട് ആഴ്ചകളായി. അത്തം പിറന്നതോടെ ഓണത്തെ...
    1
    2
    3
    4
    5
    6
    7
    8
    9
    10
    11
    12
    next »
    Onam Pookalam
    Onam Contest

     

    ga
    Onam Video Greetings
    Onam Astrology
    Onam Ecards
Home| Contact Mathrubhumi| Careers| Feedback| Advertisement Tariff
 ©  Copyright Mathrubhumi 2026. All rights reserved.