അരൂര്‍: ഓണമാഘോഷിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ ചുറ്റിത്തിരിഞ്ഞ കല്‍പ്പണിക്കാരന് ഭാര്യ നല്‍കിയ 30 രൂപ തിരുവോണ സമ്മാനമായി. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ചന്തിരൂര്‍ ഇടപ്പറക്കാട്ടുകളം ഓമനക്കുട്ടനെന്ന ഉണ്ണിക്കാണ് ഇക്കുറി ലഭിച്ചത്.
ഏറെനാളായി പണിയില്ലാതെ വിഷമിച്ച ഉണ്ണി മക്കള്‍ക്കെങ്ങെനെ ഓണക്കുപ്പായമെടുക്കുമെന്നും ഓണസദ്യയൊരുക്കുമെന്നും വിചാരിച്ച് വിഷമിക്കുകയായിരിന്നു. ഇതിനിടയില്‍ ഭാര്യ ചായകുടിക്കാനായി 30രൂപ നല്‍കി. എന്തുംവരട്ടേയെന്നുകരുതി ഒരു ലോട്ടറി ടിക്കറ്റെടുത്തു. പിന്നെ ആ കാര്യം മറന്നു. പക്ഷേ, റിസല്‍ട്ട് വന്നപ്പോള്‍ അക്ഷയനിധി ഉണ്ണിക്കുതന്നെ ലഭിച്ചു. മക്കളെ പഠിപ്പിക്കണം, വീടുവയ്ക്കണം എന്നിങ്ങനെ കൊച്ചുകൊച്ചു മോഹങ്ങള്‍ മാത്രമെ ഉണ്ണിക്കുള്ളു.