Follow us on Facebook Twitter Google Plus Youtube Download Android Ipone Ipad
  • HOME

    തെരുവിലെ പാവങ്ങള്‍ക്ക് ഒരു പൊതിച്ചോറ്‌

    Posted on: 28 Aug 2015

    കൊല്ലം: സിനിമാ സ്‌റ്റൈലില്‍ ഓണമാഘോഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിടുന്ന യുവാക്കള്‍ക്ക് മാതൃകയാവുകയാണ് ഇടുക്കി ഗവ. എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍. അവരുടെ ഇത്തവണത്തെ ഓണാഘോഷം തെരുവിലകപ്പെട്ട പാവങ്ങളുടെ കൂടെയാണ്, അവര്‍ക്കുവേണ്ടി ഒരുപൊതിച്ചോറ് മാറ്റിവച്ചുകൊണ്ടാണ്.
    കേരളത്തിലെ എല്ലാ ജില്ലകളിലെയും അനാഥാലയങ്ങളിലും തെരുവുകളിലും കഴിയുന്നവര്‍ക്ക് ഈ വിദ്യാര്‍ഥികള്‍ ഓണസദ്യ ഒരുക്കുന്നു.

    കോളേജിലെ ടെക്‌നിക്കല്‍ ഫെസ്റ്റായ അദ്വയ 5.0 യുടെ ഭാഗമായാണ് തെരുവോരങ്ങളിലും അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ഓണസദ്യയൊരുക്കുന്ന 'പൊതിച്ചോറ്' എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

    കാസര്‍കോട്ടെ തുമ്മിനാട് സ്‌നേഹാലയം ചാരിറ്റബിള്‍ ട്രസ്റ്റിലാണ് ഈ മാസം 25ന് പൊതിച്ചോറ് ആരംഭിച്ചത്. തുടര്‍ന്ന് കോട്ടയം, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, കൊല്ലം തുടങ്ങിയ ജില്ലകളില്‍ ഓണസദ്യ ഒരുക്കി.
    കൊല്ലം മുണ്ടയ്ക്കല്‍ അഗതിമന്ദിരത്തിലാണ് ഓണസദ്യ ഒരുക്കിയത്. ആശ്രാമം, ചിന്നക്കട, ബീച്ച്, കന്‌പോളം, ഗവ. ഹോസ്പിറ്റല്‍ പരിസരം എന്നിവിടങ്ങളിലെ ഭിക്ഷാടകര്‍ക്കും വിപുലമായ ഓണസദ്യ നല്‍കി.
    അതത് ജില്ലയിലെ കുട്ടികളാണ് അവിടത്തെ ഓണസദ്യയ്ക്ക് നേതൃത്വം നല്‍കുന്നത്. കുട്ടികളില്‍നിന്നുതന്നെ പണം സ്വരൂപിച്ചാണ് സദ്യയൊരുക്കുന്നത്. ശനിയാഴ്ചയോടെ എല്ലാജില്ലകളിലും ഓണസദ്യ നല്‍കും. തിരുവനന്തപുരം നവജീവന്‍ ബാലഭവനിലാണ് പരിപാടി അവസാനിക്കുന്നത്.


    Tweet
    SocialTwist Tell-a-Friend


    കൂടുതല്‍ വാര്‍ത്തകള്‍
    പച്ചടി ആവശ്യമുള്ള സാധനങ്ങള്‍ 1. അധികം പുളി ഇല്ലാത്തതും പുതിയതുമായ കട്ട തൈര് ഉടച്ച് എടുത്തത് ഒരു...
    പാവയ്ക്കാ തീയല്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. പാവയ്ക്ക 1 1/2 കനത്തില്‍ നുറുക്കിയത് എണ്ണൂറ് ഗ്രാം 2. വെളിച്ചെണ്ണ ഒരു...
    പായസങ്ങള്‍ പാലടപ്രഥമന്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. പച്ചരി 250 ഗ്രാം 2. പഞ്ചസാര 250 ഗ്രാം 3. പാല്‍ 2 ലിറ്റര്‍ 4....
    രസം ആവശ്യമുള്ള സാധനങ്ങള്‍ 1. വറ്റല്‍ മുളക് എട്ടെണ്ണം കുരുമുളക് രു ചെറിയ സ്പൂണ്‍ മല്ലി രു വലിയ...
    ഓണാഘോഷവും കുടുംബസംഗമവും കൊച്ചി: ഓള്‍ കേരള ഇന്‍കം ടാക്‌സ് ആന്‍ഡ് സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ എറണാകുളം...
    ഓണാഘോഷത്തില്‍ നാടുണര്‍ന്നു കോതമംഗലം: കലാ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ശനിയാഴ്ച നടക്കും....
    മാവേലിമന്നനെ വരവേല്‍ക്കാന്‍ ഇടുക്കി ഒരുങ്ങി തൊടുപുഴ: കാഞ്ഞിരമറ്റം പുഴയോരം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍...
    ഗ്രാമങ്ങള്‍ 'തലമ പന്തുകളി'യുടെ ആരവത്തില്‍ വെളിയന്നൂര്‍: ഗ്രാമങ്ങളില്‍ ഓണത്തിന്റെ ആരവം ഉയര്‍ന്നിട്ട് ആഴ്ചകളായി. അത്തം പിറന്നതോടെ ഓണത്തെ...
    1
    2
    3
    4
    5
    6
    7
    8
    9
    10
    11
    12
    next »
    Onam Pookalam
    Onam Contest

     

    ga
    Onam Video Greetings
    Onam Astrology
    Onam Ecards
Home| Contact Mathrubhumi| Careers| Feedback| Advertisement Tariff
 ©  Copyright Mathrubhumi 2026. All rights reserved.