Follow us on Facebook Twitter Google Plus Youtube Download Android Ipone Ipad
  • HOME

    പാവറട്ടിയില്‍ പുലികളിറങ്ങി

    തൃശൂര്‍ Posted on: 27 Aug 2015

    പാവറട്ടി: പാവറട്ടിയുടെയും പൂവത്തൂരിന്റെയും തെരുവോരങ്ങളില്‍ ഓണാഘോഷത്തിന്‍റെ ലഹരി നിറയ്ക്കാന്‍ പുലിക്കൂട്ടങ്ങളിറങ്ങി.
    താളത്തിനൊത്ത് ചുവടുവെച്ച്, അരമണികിലുക്കി എത്തിയ പുലികളെ കാണാന്‍ ജനം തിങ്ങിക്കൂടി. തൃശ്ശൂര്‍ കാനാട്ടുകര ദേശം പുലികളോടൊപ്പം കുട്ടിപ്പുലികളും ഉണ്ടായിരുന്നു.
    പുലികള്‍ക്ക് അകമ്പടിയായി കുമ്മാട്ടിയും തെയ്യവും പൂക്കാവടികളുമുണ്ടായിരുന്നു.
    ഓണത്തെ വരവേല്‍ക്കാന്‍ കളേഴ്‌സ് പാവറട്ടി ക്ലബ്ബാണ് പുലിക്കളിയും സാസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചത്. പാവറട്ടി പഞ്ചായത്ത് പ്രസിഡന്‍റ് വിമല സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.
    എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് സി.എഫ്. രാജന്‍ അധ്യക്ഷനായി. പൂവത്തൂരില്‍ നിന്നാരംഭിച്ച പുലിക്കളിയും ഘോഷയാത്രയും പാവറട്ടി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് ഫാന്‍സി വെടിക്കെട്ടുമുണ്ടായി.

    Tweet
    SocialTwist Tell-a-Friend


    കൂടുതല്‍ വാര്‍ത്തകള്‍
    പച്ചടി ആവശ്യമുള്ള സാധനങ്ങള്‍ 1. അധികം പുളി ഇല്ലാത്തതും പുതിയതുമായ കട്ട തൈര് ഉടച്ച് എടുത്തത് ഒരു...
    പാവയ്ക്കാ തീയല്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. പാവയ്ക്ക 1 1/2 കനത്തില്‍ നുറുക്കിയത് എണ്ണൂറ് ഗ്രാം 2. വെളിച്ചെണ്ണ ഒരു...
    പായസങ്ങള്‍ പാലടപ്രഥമന്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. പച്ചരി 250 ഗ്രാം 2. പഞ്ചസാര 250 ഗ്രാം 3. പാല്‍ 2 ലിറ്റര്‍ 4....
    രസം ആവശ്യമുള്ള സാധനങ്ങള്‍ 1. വറ്റല്‍ മുളക് എട്ടെണ്ണം കുരുമുളക് രു ചെറിയ സ്പൂണ്‍ മല്ലി രു വലിയ...
    ഓണാഘോഷവും കുടുംബസംഗമവും കൊച്ചി: ഓള്‍ കേരള ഇന്‍കം ടാക്‌സ് ആന്‍ഡ് സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ എറണാകുളം...
    ഓണാഘോഷത്തില്‍ നാടുണര്‍ന്നു കോതമംഗലം: കലാ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ശനിയാഴ്ച നടക്കും....
    മാവേലിമന്നനെ വരവേല്‍ക്കാന്‍ ഇടുക്കി ഒരുങ്ങി തൊടുപുഴ: കാഞ്ഞിരമറ്റം പുഴയോരം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍...
    ഗ്രാമങ്ങള്‍ 'തലമ പന്തുകളി'യുടെ ആരവത്തില്‍ വെളിയന്നൂര്‍: ഗ്രാമങ്ങളില്‍ ഓണത്തിന്റെ ആരവം ഉയര്‍ന്നിട്ട് ആഴ്ചകളായി. അത്തം പിറന്നതോടെ ഓണത്തെ...
    1
    2
    3
    4
    5
    6
    7
    8
    9
    10
    11
    12
    next »
    Onam Pookalam
    Onam Contest

     

    ga
    Onam Video Greetings
    Onam Astrology
    Onam Ecards
Home| Contact Mathrubhumi| Careers| Feedback| Advertisement Tariff
 ©  Copyright Mathrubhumi 2026. All rights reserved.