ചെറുതുരുത്തി: ഓണത്തല്ല് ഉഷാറാക്കാനുള്ള തയ്യാറെടുപ്പിലാണ് താഴപ്രക്കാര്‍.
ഓണത്തല്ല് എന്ന മെയ്യഭ്യാസം താഴപ്ര ഗ്രാമത്തിനു സ്വന്തമായിട്ട് 40 വര്‍ഷം പിന്നിടുമ്പോള്‍ കുട്ടികളടക്കം നൂറുകണക്കിനു പേരാണ് ഇന്നും ഇത് അഭ്യസിക്കുന്നത്. വിവിധ ജോലികള്‍ ഉള്ളവരും വിദേശത്തുള്ളവര്‍പോലും ഓണക്കാലമായാല്‍ നാട്ടില്‍ പ്രത്യേകം സ്ഥലം തയ്യാറാക്കി രാത്രിയില്‍ ഗുരുക്കന്‍മാരുടെ കീഴില്‍ തല്ല് പരിശീലനം തുടങ്ങും.
കടകം, ഓതിരം, നൂറോതിരം, മറോതിരം തുടങ്ങി ഓരോ തല്ലിന്റെ എണ്ണങ്ങള്‍ മനപ്പാഠമാക്കി ശരീരം തല്ലിനായി ഒരുക്കും.
15 മുതല്‍ 70 വയസ്സുള്ളവര്‍വരെ ഇന്നു പരിശീലനം നടത്തുന്നുണ്ട്. ചായിക്കാരന്‍മാര്‍ എന്ന റഫറിമാരാണ് കയ്യാങ്കളി എന്നുകൂടി വിളിപ്പേരുള്ള ഓണത്തല്ല് നിയന്ത്രിക്കുന്നത്.