ന്യൂനത

Posted on: 31 Mar 2015

* മറ്റ് ദീര്‍ഘകാല നിക്ഷേപ പദ്ധതികള്‍ക്കുള്ളതുപോലെയുള്ള നികുതി ആനുകൂല്യം എന്‍പിഎസിന് ഇനിയും ലഭിച്ചിട്ടില്ല. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും ആനുകൂല്യം ഉണ്ടെങ്കിലും തിരിച്ചെടുക്കുമ്പോള്‍ മൂലധന നേട്ടത്തിന് നികുതി ബാധ്യതയുണ്ട്. പിപിഎഫിനും ഇപിഫിനും തിരിച്ചെടുക്കുമ്പോള്‍ നികുതി ബാധ്യതയില്ല.

* 60 വയസ്സ് എത്തുന്നതിനുമുമ്പ് നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ നിക്ഷേപം പിന്‍വലിക്കാനാകൂ. അങ്ങനെ പിന്‍വലിക്കുകയാണെങ്കില്‍ നിക്ഷേപത്തിന്റെ 80 ശതമാനം ആന്വിറ്റി പ്ലാന്‍ വാങ്ങാന്‍ ഉപയോഗിക്കണം. കാലാവധിയെത്തുന്നതിനുമുമ്പ് ഇപിഎഫ്, പിപിഎഫ് എന്നിവയിലെ നിക്ഷേപം പിന്‍വലിക്കാന്‍ താരതമ്യേന എളുപ്പമാണ്.

* കാലാവധിയെത്തിയാല്‍ പിന്‍വലിച്ച തുകയുടെ 40 ശതമാനം ആന്വിറ്റി പ്ലാന്‍ വാങ്ങാനായി ചെലവഴിക്കണം. അതില്‍നിന്ന് ലഭിക്കുന്ന വരുമാനം കുറവാണ്.

* ക്വട്ടേഷന്‍ വിളിച്ച് നിയമിക്കുന്ന ഫണ്ട് മാനേജര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമാണ്. ഫണ്ട് മാനേജര്‍മാരെ മാറ്റണമെങ്കില്‍ നീണ്ട കാലയളവ് കാത്തിരിക്കണം. ക്വട്ടേഷന്‍ പ്രക്രിയ പാലിക്കണ്ടിയും വരുന്നു.

* നിവധി നിക്ഷേപ രീതികളുള്ളതിനാല്‍ എന്‍പിഎസിന്റെ എന്‍എവി നിശ്ചയിക്കുന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്. ഇപിഎഫ്, പിപിഎഫ് എന്നിവയ്ക്ക് വര്‍ഷംതോറും ഒരുതവണ പലിശനിരക്കുകള്‍ നിശ്ചയിച്ചാല്‍മതി.



 

ga