
18 വയസിനും 60 വയസിനും ഇടയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചേരാം. മേല്‍വിലാസവും ഐഡന്റിറ്റിയും തിരിച്ചറിയുന്നതിന് കവൈസി നിബന്ധനകള്‍ പാലിക്കണം.
60 വയസിന് മുമ്പ് പണം ലഭിക്കുമോ?
മൊത്തം നിക്ഷേപത്തില്‍നിന്ന് 20 ശതമാനം പിന്‍വലിക്കാം. കാലാവിധിയെത്തുമ്പോള്‍ 80 ശതമാനം തുകയും പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരമുള്ള ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കേണ്ടിവരും. മാസംതോറും പെന്‍ഷന്‍ നല്‍കാണ് ഇത് ഉപയോഗിക്കുക.
ഇടയ്ക്കുവെച്ച് നിര്‍ത്താന്‍ കഴിയുമോ?
ഒരിക്കല്‍ നിര്‍ജീവമായാല്‍ പിഴയടച്ച് പുനരുജ്ജീവിപ്പിക്കാം. 60 വയസ് ആയിട്ടില്ല, അതേസമയം അക്കൗണ്ട് തുടരാന്‍ താല്‍പര്യമില്ല എങ്കില്‍ അതുവരെ നിക്ഷേപിച്ച തുകയുടെ 20 ശമാതനം തിരികെ നല്‍കും. ബാക്കിയുള്ള തുക ആന്വിറ്റി പദ്ധതിയില്‍ ചേരാന്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിക്ഷേപിക്കേണ്ടിവരും.