* പ്രതിമാസം 500 രൂപമാത്രം(വര്‍ഷം 6000 രൂപ) നിക്ഷേപിച്ചാല്‍ മതി. ഏതെങ്കിലും മാസം പണം നിക്ഷേപിച്ചില്ലെങ്കിലും പ്രശ്‌നമില്ല. ഒരു വര്‍ഷം 6000 രൂപ അക്കൗണ്ടില്‍ എത്തണമെന്നേയുള്ളൂ.
*ഓഹരിയിലെ നിക്ഷേപമാണ് ദീര്‍ഘകാലത്തില്‍ മികച്ച നേട്ടം നല്‍കുക. നിക്ഷേപത്തിന്റെ 50 ശതമാനംവരെ ഓഹരിയില്‍ നിക്ഷേപിക്കാന്‍ എന്‍പിഎസ് അവസരമൊരുക്കുന്നു. പിപിഎഫ്, ഇപിഎഫ് എന്നിവയില്‍ ഈ സൗകര്യമില്ല.
* സുതാര്യത. ഇപിഎഫിലും പിപിഎഫിലും പണം എവിടെ നിക്ഷേപിക്കുന്നുവെന്നോ മറ്റ് വിവരങ്ങളോ പുറംലോകം അറിയാറില്ല. എവിടെയാണ് നിങ്ങളുടെ പണം നിക്ഷേപിക്കുന്നതെന്ന് എന്‍പിഎസില്‍ വ്യക്തമായി അറിയാം. ഓഹരി, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ബോണ്ടുകള്‍ തുടങ്ങിയവയില്‍ എത്ര അനുപാതത്തില്‍ എത്ര തുക നിക്ഷേപിക്കുന്നുവെന്ന് നിക്ഷേപകന് കാലാകാലങ്ങളില്‍ അറിയാം.
* ഫണ്ട് മാനേജരെ മാറ്റാം. നിലവില്‍ നിശ്ചയിച്ചിട്ടുള്ള ഫണ്ട് മാനേജര്‍മാരിലാരിലേയ്ക്കുവേണമെങ്കിലും മാറാന്‍ കഴിയും. മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നവരിലേയ്ക്ക് നിക്ഷേപം മാറ്റാന്‍ ഇത് സാഹയിക്കും.
* കുറഞ്ഞ പ്രവര്‍ത്ത ചെലവ്. മ്യൂച്വല്‍ ഫണ്ട്, യുലിപ് പ്ലാനുകള്‍ തുടങ്ങിയവയേക്കാള്‍ വളറെ കുറഞ്ഞ പ്രവര്‍ത്ത ചെലവാണ് എന്‍പിഎസ് അക്കൗണ്ട് പരിപാലിക്കാന്‍ നിക്ഷേപകന് മുടക്കേണ്ടിവരുന്നത്.