വാര്‍ദ്ധക്യകാലത്ത് നിശ്ചിത വരുമാനവും മികച്ച റിട്ടേണും

Posted on: 31 Mar 2015

നിക്ഷേപകരുടെ വികാരം ഒടുവില്‍ ധനമന്ത്രി പരിഗണിച്ചു. വൈകിയാണെങ്കിലും ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കുമ്പോഴുള്ള നികുതി ആനുകൂല്യം ബജറ്റില്‍ പ്രഖ്യാപിച്ചു. 80 സിസിഡി പ്രകാരം പ്രതിവര്‍ഷം 50000 രൂപവരെയുള്ള നിക്ഷേപത്തിനാണ് അധിക ആനുകൂല്യം ലഭിക്കുക.

പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ സര്‍ക്കാര്‍ ജീവനക്കാരനോ, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരനോ ആകേണ്ടതില്ലെന്നതാണ് എന്‍പിഎസിനെ ശ്രദ്ധേയമാക്കുന്നത്. ആര്‍ക്കും പദ്ധതിയില്‍ ചേരാം. അതുകൊണ്ടുതന്നെയാണ് തുടങ്ങിയതു മുതല്‍ പദ്ധതി ശ്രദ്ധാകേന്ദ്രമായത്. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്ക് പദ്ധതിയില്‍ നിര്‍ബന്ധമായും ചേരേണ്ടതുണ്ട്.

വാര്‍ധക്യ കാലത്ത് നിശ്ചിത വരുമാനം, ദീര്‍ഘകാലടിസ്ഥാനത്തില്‍ വിപണി അടിസ്ഥാനമാക്കിയുള്ള റിട്ടേണ്‍, വാര്‍ധക്യകാല സുരക്ഷ തുടങ്ങിയവ നിക്ഷേപകന് നല്‍കുകയാണ് ലക്ഷ്യം.

തയ്യാറാക്കിയത്: ആന്റണി സി. ഡേവിസ്
antony@mpp.co.in



 

ga