എങ്ങനെ ചേരാം?

Posted on: 31 Mar 2015

പിഒപി എന്നറിയപ്പെടുന്ന പോയിന്റ്‌സ് ഓഫ് പ്രസന്‍സ് എന്ന അംഗീകൃത എന്‍പിഎസ് സേവന ദാതാക്കളുടെ ശാഖകള്‍ മുഖേന അക്കൗണ്ട് തുറക്കാം. ബാങ്ക് ശാഖകള്‍, പോസ്റ്റ് ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ബ്രോക്കിങ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ പദ്ധതിയില്‍ ചേരാനുള്ള മാര്‍ഗനിര്‍ദേശം ലഭിക്കും.

യുഒഎസ്-എസ്1 എന്ന രജിസ്‌ട്രേഷന്‍ ഫോം പിഒപിയില്‍ നല്‍കണം. എന്‍എസ്ഡിഎല്‍(www.npscra.nsdl.co.in)നിന്നോ പിഎഫ്ആര്‍ഡിഎയുടെ വെബ്‌സൈറ്റില്‍നിന്നോ ഡൗണ്‍ ലോഡ് ചെയ്യാം. അക്കൗണ്ട് തുറന്നാല്‍, വെല്‍ക്കം കിറ്റ് ലഭിക്കും. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളെല്ലാം ഇവയിലുണ്ടാകും.

പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഒരു പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍(പിആര്‍എഎന്‍)നല്‍കും. രാജ്യത്ത് എവിടേയ്ക്ക് താമസം മാറ്റിയാലും ഈ നമ്പര്‍ മാറ്റുകയോ പുതിയത് എടുക്കുകയോ ചെയ്യേണ്ടതില്ല.

പദ്ധതിയില്‍ ചേരുന്ന നിക്ഷേപകന് പണം എവിടെ നിക്ഷേപിക്കണമെന്ന് നേരത്തെതന്നെ തീരുമാനിക്കാം. ഇക്വിറ്റി(ഇ), കോര്‍പ്പറേറ്റ് ബോണ്ട്(സി),സര്‍ക്കാര്‍ സെക്യൂരിറ്റി(ജി) എന്നിവയിലേതെങ്കിലുമോ ഇവയുടെ പ്രത്യേക അനുപാതമോ സ്വീകരിക്കാം. ഉദാഹരണത്തിന് ഓഹരിയിലും ബോണ്ടുകളിലും 50ഃ50 അനുപാതത്തില്‍ നിക്ഷേപിക്കാം.

ഇങ്ങനെ തിരഞ്ഞെടുത്തില്ലെങ്കില്‍ ഓട്ടോ ചോയ്‌സ് ഓപ്ഷന്‍ പ്രകാരമായിരിക്കും നിങ്ങളുടെ പണം നിക്ഷേപിക്കുക. ലൈഫ് സൈക്കിള്‍ ഫണ്ട് എന്ന ഓട്ടോ ചോയ്‌സില്‍ നിക്ഷേപകന്റെ പ്രായത്തിനനുസരിച്ച് വിവിധയിനം നിക്ഷേപ പദ്ധതികള്‍ ഉണ്ട്.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണ്ടിവരും

പിഒപിയില്‍ അപേക്ഷ നല്‍കിയാല്‍, അവര്‍ സിആര്‍എ(സെന്‍ട്രല്‍ റെക്കോഡ് കീപ്പിങ് ഏജന്‍സി)യ്ക്ക് അയച്ചുകൊടുക്കും. പിആര്‍എന്‍ നമ്പര്‍ തയ്യാറായാല്‍, 20 ദിവസത്തിനകം അക്കൗണ്ട് ഉടമയ്ക്ക് അയച്ചുനല്‍കും.



 

ga