60 വയസ് കഴിഞ്ഞാണ് പണം പിന്‍വലിക്കുന്നതെങ്കില്‍, 40 ശതമാനം തുക ഇന്‍ഷുറന്‍സ് കമ്പനിയുടെ ആന്വിറ്റി പ്ലാന്‍ വാങ്ങാന്‍ ഉപയോഗിക്കണം. ബാക്കിയുള്ള തുക മൊത്തമായും നിക്ഷേപകന് നേരിട്ട് പിന്‍വലിക്കാം. ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കുന്ന തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.
അതേസമയം, അതില്‍നിന്ന് പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ തുക മൊത്തം വരുമാനത്തോടൊപ്പം ചേര്‍ത്ത് വരുമാന നികുതി വര്‍ഷംതോറും നല്‍കേണ്ടിവരും. ഇതിനുപുറമേ, നിക്ഷേപകന് മൊത്തമായി ലഭിച്ച തുകയ്ക്ക് മൂലധന നേട്ടപ്രകാരമുള്ള നികുതി ബാധ്യതയുമുണ്ട്.
അക്കൗണ്ട് തുടങ്ങി പത്ത് വര്‍ഷത്തിനുശേഷം, നിക്ഷേപ തുക രണ്ട് ലക്ഷത്തില്‍ താഴെയാണെങ്കില്‍ മൊത്തമായി പിന്‍വലിക്കാം. 60 വയസിന് മുമ്പാണ് പിന്‍വലിക്കുന്നതെങ്കില്‍ മൊത്തം തുകയുടെ 20 ശതമാനമാണ് പിന്‍വലിക്കാന്‍ കഴിയുക. ബാക്കിയുള്ള 80 ശതമാനം തുകയും ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കണം.