കോഴിക്കോട് അബ്ദുല്‍ ഖാദര്‍ -ജീവിതരേഖ
(1916, ഫെബ്രുവരി 19 - 1977 ഫെബ്രുവരി 13)
സ്വരമാധുരിയും ആലാപന മികവും കൊണ്ട് ശ്രദ്ധേയനായ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ 1915ല്‍ ഒരു കൃസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. ലെസ്ലി ആന്‍ഡ്രൂസ് എന്നായിരുന്നു ശരിക്കുള്ള പേര്്. പിതാവ് ജെ എസ് ആന്‍ഡ്രൂസ്. വയലിന്‍ വിദ്വാനായിരുന്ന പിതാവില്‍നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ അറിയപ്പെടുന്ന പാട്ടുകാരനായി. തൊഴില്‍തേടി 1933ല്‍ റംഗൂണിലേക്കു പോയി. അവിടെവച്ചു പരിചയപ്പെട്ട മുസ്‌ളീം ഗായകരുമായുണ്ടായ അടുപ്പത്തെ തുടര്‍ന്ന് ഇസ്‌ളാംമതം സ്വീകരിച്ച് അബ്ദുല്‍ ഖാദറായി മാറി. 1936ല്‍ കോഴിക്കോട്ടു തിരിച്ചെത്തിയ അബ്ദുല്‍ഖാദര്‍ അധികം താമസിയാതെ മികച്ച ഗായകനായി അറിയപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഇദ്ദേഹം പാര്‍ട്ടിവേദികളില്‍ വിപ്‌ളവഗാനങ്ങള്‍ പാടി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഒരു ജനകീയഗായകന്‍ എന്ന ഖ്യാതിയും ഇക്കാലത്തു കിട്ടി.
പള്ളിയിലെ ക്വയറിലാണ് അദ്ദേഹം പാട്ടുകള്‍ക്ക് തുടക്കം കുറിച്ചത്. ഖവാലി, ഗസല്‍ മേഖലകളില്‍ പിന്നീട് പരിശീലനം നേടി. അദ്ദേഹം അച്ചുമ്മയെ വിവാഹം കഴിച്ചു. ഗായകനായ നജ്മല്‍ ബാബു ഉള്‍പ്പടെ ആറു മക്കള്‍ . രണ്ടാമത് വിവാഹം കഴിച്ചത് അഭിനേത്രിയായിരുന്ന ശാന്താദേവിയെ്. അതില്‍ രണ്ട് കുട്ടികള്‍. ഗായകനും നടനുമായിരുന്ന സത്യജിത്ത് ശാന്താദേവിയിലുണ്ടായ മകനായിരുന്നു. (അകാലത്തില്‍ സത്യജിത്ത് മരണമടഞ്ഞു). നവലോകമെന്ന സിനിമയിലൂടെയാണ് സിനിമാ പിന്നിണി ഗായകനാവുന്നത്. തങ്കക്കിനാക്കള്‍ ഹൃദയേ വീശും...ആണ് ആദ്യ ഗാനം. എന്തിനു കവിളില്‍, ദൈവമേ കാരുണ്യ, ഭൂവില്‍ ബാഷ്പധാര തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അബ്ദുള്‍ ഖാദറിന്‍റേതായുണ്ട്.
ബാബുരാജിനോടൊപ്പം കല്യാണവീടുകളിലും മറ്റും പാടിയാണ് അബ്ദുള്‍ ഖാദര്‍ ജീവിക്കാനുള്ള വകയുണ്ടാക്കിയിരുന്നത്. ഇടയ്ക്ക് ബോംബെയില്‍ ഷണ്മുഖാനന്ദഹാളില്‍ ഒരു പരിപാടിയില്‍ പാടാന്‍ അവസരം ലഭിച്ചു. അവിടെ നിന്നാണ് 'കേരള സൈഗാള്‍' എന്ന വിശേഷണം കിട്ടുന്നത്. മെഹ്ബൂബിന്റെ ഔറത്ത് എന്ന ചിത്രത്തില്‍ പാടാന്‍ ചാന്‍സും കിട്ടി. അപ്പോഴാണ് മൂത്ത മകന് അസുഖമാണെന്ന കമ്പി കിട്ടിയത്. ഉടനെ നാട്ടിലേക്ക് തിരിച്ചു. കുട്ടിയുടെ മരണത്തോടെ നിരാശനായി. പിന്നീട് ബോംബെയില്‍ പോയില്ല. ആകാശവാണി കോഴിക്കോട് നിലയത്തില്‍ ഗായകനായി ചേര്‍ന്നു. 50ഓളം റിക്കാര്‍ഡുകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്.
സിനിമാ ഗായകനാവുക എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. കമ്മ്യുണിസ്റ്റ് വേദികളില്‍ ഓടിനടന്ന് പാടുന്ന കാലത്താണ് അദ്ദേഹം തിരമാല , നവലോകം എന്നീ ചിത്രങ്ങളില്‍ പാടിയത്. പിന്നീട് ബാബുരാജ് ആദ്യമായി സംഗീതം നല്‍കിയ മിന്നാമിനുങ്ങിലും പുള്ളിമാനിലും പാടി. ഇതില്‍, പുള്ളിമാനുള്‍പ്പടെയുള്ള ചില ചിത്രങ്ങള്‍ റിലീസായതുപോലുമില്ല. നീലക്കുയിലിലെ എങ്ങനെ നീ മറക്കും എന്ന ഗാനത്തോടെയാണ് കോഴിക്കോട് അബ്ദുള്‍ ഖാദര്‍ കേരളത്തിലെ അറിയപ്പെടുന്ന ഗായകനായി മാറിയത്.
രണ്ടു ഭാര്യമയാര്‍ ഉണ്ടായിരുന്നു അബ്ദുള്‍ ഖാദറിന്. ആദ്യ ഭാര്യ ആച്ചുമ്മ. ഈ ബന്ധത്തില്‍ അദ്ദേഹത്തിനു അഞ്ചു മക്കള്‍ ജനിച്ചു. അതിലൊരാളായ നജ്മല്‍ ബാബു നല്ല ഗായകനായിരുന്നു. പിന്നീടാണ് നാടകചലച്ചിത്ര നടി ശാന്താ ദേവിയെ വിവാഹം കഴിച്ചത്. അതില്‍ അദ്ദേഹത്തിനു സത്യജിത് എന്നൊരു മകനും ജനിച്ചു. സത്യജിത്ത് അസുരവിത്ത്, കുട്ട്യേടത്തി തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നജ്മലും സത്ത്യജിത്തും ശാന്താദേവിയും ഇപ്പോഴില്ല.
1977 ഫെ. 13നായിരുന്നു കോഴിക്കോട്് അബ്ദുല്‍ഖാദറിന്റെ മരണം.