രാജ്യാന്തര ചലച്ചിത്രമേള മാധ്യമ അവാര്‍ഡ് മാതൃഭൂമിയിലെ കെ.സജീവിന്‌

Posted on: 20 Dec 2014

? .


തിരുവനന്തപുരം:
പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ അച്ചടിമാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ. സജീവ് അര്‍ഹനായി. കേരള കൗമുദിയിലെ സി.പി. ശ്രീഹര്‍ഷനും അവാര്‍ഡ് പങ്കിട്ടു. പതിനായിരം രൂപയും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം ഗവര്‍ണര്‍ പി. സദാശിവത്തില്‍ നിന്ന് ഇരുവരും ഏറ്റുവാങ്ങി.

ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് ജയ്ഹിന്ദ് ടി.വി. യിലെ ജിഷ കെ. രാജ് നേടി. കൈരളി ടി.വി. യിലെ എസ്. ഷീജ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി.

ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റിനാണ് മികച്ച ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡ്. മികച്ച ശ്രവ്യമാധ്യമത്തിനുള്ള അവാര്‍ഡ് റെഡ് എഫ്.എം. നേടി.

ജി. ശേഖരന്‍നായര്‍ (മാതൃഭൂമി) ചെയര്‍മാനും രഞ്ജി കുര്യാക്കോസ് (മലയാള മനോരമ), പി.പി. ജെയിംസ് (കേരളകൗമുദി), ജെ. അജിത് കുമാര്‍ (വീക്ഷണം) എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.



1
more videos

 

iffk gallery

 

ga