സുവര്‍ണചകോരം റഫ്യൂജിയാദോയ്ക്ക്; രജതചകോരം ഹിരോഷി ടോഡയ്ക്ക്

Posted on: 20 Dec 2014

? .


തിരുവനന്തപുരം:
പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള സുവര്‍ണചകോരം ഡീഗോ ലര്‍മാന്‍ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം 'റഫ്യൂജിയാദോ'യ്ക്ക്. മികച്ച സംവിധായകനുള്ള രജതചകോരം ജാപ്പനീസ് ചിത്രം സമ്മര്‍ ക്യോട്ടോ സംവിധാനം ചെയ്ത 'ഹിരോഷി ടോഡയ്ക്ക്' ആണ്. കനകക്കുന്ന് നിശാഗന്ധിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവമാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

15 ലക്ഷം രൂപയാണ് സുവര്‍ണചകോരത്തിനുള്ള പുരസ്‌കാരത്തുക. ചടങ്ങില്‍ സിനിമയുടെ സംവിധായകനോ നിര്‍മാതാവോ എത്തിയിരുന്നില്ല. മികച്ച സംവിധായകനുള്ള രജതചകോരത്തിന് നാലു ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം 'ദ ബ്രൈറ്റ് ഡേ' സംവിധാനം ചെയ്ത ഹുസൈന്‍ ഷഹാബിക്ക് സമ്മാനിച്ചു. മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക.

മികച്ച പ്രേക്ഷകചിത്രം സജിന്‍ബാബു സംവിധാനം ചെയ്ത 'അസ്തമയം വരെ' നേടി. അന്തര്‍ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തിരഞ്ഞെടുത്ത മികച്ച മത്സരചിത്രം ഹിഷാം ലസ്രി സംവിധാനം ചെയ്ത 'ദേ ആര്‍ ദ ഡോഗ്‌സ്' നേടി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഒരാള്‍പ്പൊക്കം' മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം നേടി.

ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായി നെറ്റപാക് ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം ഹിരോഷി ടോഡ സംവിധാനം ചെയ്ത സമ്മര്‍ ക്യോട്ടോ കരസ്ഥമാക്കി. അബ്ബാസ് റാഫേ സംവിധാനം ചെയ്ത 'ഒബ്ലീവിയന്‍ സീസണ്‍' ഈ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഒരാള്‍പ്പൊക്കം' നേടി.

മലയാളം ഫിലിം മാര്‍ക്കറ്റിന്റെ ഭാഗമായ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് നാലു ചിത്രങ്ങള്‍ക്കാണ്. സജിന്‍ബാബു സംവിധാനം ചെയ്ത 'അസ്തമയം വരെ', പി.പി. സുദേവന്റെ 'സി.ആര്‍.നം.89', കെ.ആര്‍. മനോജിന്റെ 'കന്യകാ ടാക്കീസ്', സിദ്ധാര്‍ത്ഥ് ശിവയുടെ 'സഹീര്‍' എന്നിവയ്ക്കാണ് ഇവ ലഭിച്ചത്.

കലാഭവന്‍ മികച്ച തീയേറ്റര്‍ എസ്തറ്റിക് അവാര്‍ഡ് നേടി. തീയേറ്റര്‍ ടെക്‌നിക്കല്‍ അവാര്‍ഡ് ന്യൂ തീയേറ്ററിനും ലഭിച്ചു.
പ്രൊഫ. ഷീ ഫെ ചെയര്‍മാനും റെയ്‌സ് ക്ലെയ്ക്, ക്ലോസ് എഡര്‍, ലോറന്‍സ് കാഡിഷ്, സുമിത്രാ ഭാവെ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.



1
more videos

 

iffk gallery

 

ga