ഇക്കുറിയും ചലച്ചിത്രമേളയില്‍ നിമിഷവരകളുമായി കാര്‍ട്ടൂണ്‍ മാന്‍ ഇബ്രാഹിം ബാദുഷ എത്തി. കഴിഞ്ഞ തവണ കിംകിദുക്കിന്റെ മുഖം പകര്‍ത്തി താരമായ ബാദുഷ ഇക്കുറി അടൂര്‍ ഗോപാലകൃഷ്ണനെയും ശബാന ആസ്മിയേയും പെഷവാറില്‍ മരണമടഞ്ഞ കുട്ടികളേയുമുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ക്യാന്‍വാസില്‍ കോറിയിട്ടു.
സ്വര്‍ഗ്ഗത്തിലേക്ക് പറന്നുപോയ 140 പുഷ്പങ്ങള്‍ എന്ന തലക്കെട്ടിലാണ് പെഷവാറില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലിയായി തലസ്ഥാനനഗരിയില്‍ ബാദുഷ വരകളില്‍ കണ്ണീര്‍തുള്ളിയേകിയത്. കൂടാതെ സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണനെയും ശബാന ആസ്മിയേയും ഒരു മിനിറ്റില്‍ വരച്ചുനല്‍കിയും ബാദുഷ വ്യത്യസ്തത തീര്‍ത്തു. കൂടാതെ പ്രശസ്തരും അല്ലാത്തവരുമായ നിരവധിപേരടേയും കാര്‍ട്ടൂണ്‍ രൂപം ക്യാന്‍വാസുകളില്‍ വരച്ചുനല്‍കി ബാദുഷ കൗതുകം തീര്‍ത്തു. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യര്‍ കാര്‍ട്ടൂണിസ്റ്റാണ് ബാദുഷ.