ചലച്ചിത്രമേള: ജനപ്രിയ ചിത്രം 'അസ്തമയം വരെ'

Posted on: 19 Dec 2014


തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ജനപ്രിയ ചിത്രമായി മലയാളം ചിത്രം 'അസ്തമയം വരെ' തെരഞ്ഞെടുക്കപ്പെട്ടു. പ്രേക്ഷകരില്‍ നിന്നുള്ള വോട്ടിന്റെ (ഓഡിയന്‍സ് പോള്‍) അടിസ്ഥാനത്തിലാണ് ജനപ്രിയ ചിത്രത്തെ കണ്ടെത്തുന്നത്. സജില്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധാനം്.

കഥാപാത്രങ്ങള്‍ക്ക് പേരില്ല എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. സംഭാഷണങ്ങള്‍ വളരെ കുറവായ ചിത്രത്തില്‍ ദൃശ്യഭാഷയാണ് പ്രേക്ഷകനുമായി സംവദിക്കുന്നത്. സെമിനാരി വിട്ടുപോകുന്ന വൈദിക വിദ്യാര്‍ത്ഥിയുടെ ജീവിതം മാധ്യമമാക്കി ജീവിതത്തിന്റെ ആഴങ്ങളിലേക്കുള്ള സഞ്ചാരമാണ് അസ്തമയം വരെ.
സംവിധായകന്‍ സജിന്‍ ബാബു.

സജിനും ജോസ് ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കാര്‍ത്തിക് മുത്തുകുമാറാണ് ഛായാഗ്രഹണം. കാര്‍ത്തിക് ജോഗേഷാണ് എഡിറ്റിങ്.

കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. ഇന്നു വൈകിട്ട് നടക്കുന്ന ചടങ്ങില്‍ ഓഡിയന്‍സ് പോള്‍ ഉള്‍പ്പെടെയുള്ള പുരസ്‌ക്കാരങ്ങള്‍ നല്‍കും.



1
more videos

 

iffk gallery

 

ga