
തിരുവനന്തപുരം: 19 ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അര്‍ജന്റീനിയന്‍ ചിത്രം റെഫ്യൂജിയാഡോവിന്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരത്തിന് ഹുസൈന്‍ ഷഹാബി അര്‍ഹനായി. ജാപ്പനീസ് ചിത്രമായ സമ്മര്‍ ക്വാട്ടോയുടെ സംവിധായകന്‍ ഹിറോഷി ടോഡയാണ് മികച്ച സംവിധായകനുള്ള രജത ചകോരം.

മലയാള ചിത്രങ്ങളില്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കത്തിന് രണ്ട് അവാര്‍ഡ് ലഭിച്ചു. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്കിന്റെയും ഫിപ്രസിയുടെയും അവാര്‍ഡുകളാണ് ഒരാള്‍പ്പൊക്കത്തിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം മൊറോക്കോ ചിത്രമായ ദെയ് ആര്‍ ദി ഡോഗ്‌സിനാണ്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ജാപ്പനീസ് ചിത്രമായ സമ്മര്‍ ക്വാട്ടോ നേടി. പ്രത്യേക ജൂറി പുരസ്‌കാരം ഇറാനിയന്‍ ചിത്രമായ ഒബ്ലിവിയന്‍ സീസണ് ലഭിച്ചു.
ചലച്ചിത്രോത്സവത്തിന്റെ റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ സജീവിനും കേരള കൗമുദിയിലെ സി.പി ശ്രീഹര്‍ഷനും പങ്കിട്ടു