മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് മേളയുടെ ആദരം

Posted on: 19 Dec 2014

ചലച്ചിത്രമേളയില്‍ മണ്‍മറഞ്ഞുപോയ മലയാള ചലച്ചിത്ര പ്രതിഭകള്‍ക്ക് ആദരം. പി.രാംദാസ്, അശോക് കുമാര്‍, ജെ.ശശികുമാര്‍, ബാലു മഹേന്ദ്ര എന്നിവരെയാണ് ആദരിച്ചത്. ഹൈസെന്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ഛായാഗ്രഹണ ശൈലിയിലൂടെ ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ബാലുമഹേന്ദ്രയെന്ന് ഛായാഗ്രാഹകന്‍ കെ.രാമചന്ദ്രബാബു പറഞ്ഞു. നിര്‍മ്മാതാക്കളുടെ പ്രിയങ്കരനായ സംവിധായകനായിരുന്നു ശശികുമാറെന്ന് അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു പറഞ്ഞു. നവറിയലിസവുമായി കടന്നുവന്ന അപൂര്‍വ പ്രതിഭയായ പി.രാംദാസിനെയും അനുസ്മരിച്ചു. മലയാള സിനിമയുടെ സ്വത്വത്തില്‍ അലിഞ്ഞുചേര്‍ന്ന പ്രതിഭയായിരുന്നു അശോക് കുമാറെന്ന് നിരൂപകന്‍ സണ്ണി ജോസഫ് പറഞ്ഞു. തിലകന്‍, കുഞ്ചാക്കോ, വി. ദക്ഷിണാമൂര്‍ത്തി എന്നിവരെക്കുറിച്ചുള്ള ജീവചരിത്രപുസ്തകങ്ങളുടെ പ്രകാശനവും നടന്നു.



1
more videos

 

iffk gallery

 

ga