
ചലച്ചിത്രമേളകള്‍ മുന്നോട്ടുവെയ്ക്കുന്നത് അതിര്‍ത്തികള്‍ക്കപ്പുറമുള്ള ജീവിതത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളും മൂല്യങ്ങളുമാണെന്ന് 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റി'ന്റെ സംവിധായിക തലാ ഹദീദ് അഭിപ്രായപ്പെട്ടു. തന്റെ രാജ്യമായ മൊറോക്കോയില്‍ വളരെ കുറച്ച് വനിതാ സംവിധായകര്‍ മാത്രമേയുള്ളു. ഇതിന് കാരണം അവിടെ നിലനില്‍ക്കുന്ന പുരുഷാധിപത്യ സമൂഹമാണ്. എന്നാല്‍പ്പോലും വളരെ വ്യത്യസ്തമാര്‍ന്ന രീതിയില്‍ സിനിമയെ സമീപിക്കാനാണ് അവിടത്തെ സ്ത്രീ സംവിധായകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭാരതം തനിക്ക് എക്കാലവും ആവേശമായിരുന്നുവെന്നും ഇവിടെ സിനിമകള്‍ ചെയ്യാനാണ് തനിക്ക് താത്പര്യമെന്നും 'ഏക് ഹസാര്‍ചി നോട്ടി' െന്റ സംവിധായകന്‍ ശ്രീഹരി സാതെ പറഞ്ഞു. ഗ്രാമീണ ഭാരതത്തെ ദൃശ്യവത്കരിക്കാനാണ് തനിക്കിഷ്ടം.
സിനിമയില്‍ നിര്‍മാതാവും മറ്റു കലാകാരന്മാരും തുല്യരാണെന്നും നിര്‍മാതാവിന് ചിത്രത്തിന് പണം മുടക്കുന്നതിലുപരി കലാകാരനെന്നുള്ള സ്ഥാനം ലഭിക്കേണ്ടതുണ്ടെന്ന് നിര്‍മാതാക്കളായ ശേഖര്‍ സാതെയും വിക്രം മൊഹിന്ദയും അഭിപ്രായപ്പെട്ടു. പ്രൊഫ. നീന ടി. പിള്ള, മീഡിയ സെല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.