ബൗദ്ധികസ്വത്തിനെ വാണിജ്യവസ്തുവാക്കരുത് -അജും രജബലി

Posted on: 19 Dec 2014

വാണിജ്യ വസ്തുക്കള്‍പോലെ കൈകാര്യം ചെയ്യേണ്ടതല്ല ബൗദ്ധികസ്വത്തെന്ന് പ്രശസ്ത തിരക്കഥാകൃത്തും ബൗദ്ധിക സ്വത്തവകാശ പ്രവര്‍ത്തകനുമായ അജും രജബലി പറഞ്ഞു. മേളയോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ 'ബൗദ്ധിക സ്വത്തവകാശവും സിനിമാ പ്രവര്‍ത്തനവും' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ ബൗദ്ധിക അവകാശം കേവലം നിര്‍മാതാവിന് മാത്രം ലഭിക്കേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ സാമ്പത്തികലാഭം അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിക്കണമെങ്കില്‍ നിര്‍മാണച്ചെലവ് പങ്കിടാനും അവര്‍ തയ്യാറാകണമെന്ന് ഫിലിം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മറിയം ജോസഫ് പറഞ്ഞു. സിനിമയില്‍ ആര് എന്തുചെയ്യുന്നുവെന്ന് കൃത്യമായി പറയാന്‍ സാധ്യമല്ലാത്തതിനാലാണ് ബൗദ്ധിക സ്വത്തവകാശ തര്‍ക്കങ്ങളുണ്ടാകുന്നതെന്ന് സംവിധായകനും ചിത്ര സംയോജകനുമായ അജിത് കുമാര്‍ അഭിപ്രായപ്പെട്ടു. സിനിമയില്‍ സംവിധാനം, നിര്‍മാണം, ഛായാഗ്രഹണം, തിരക്കഥ തുടങ്ങിയ പ്രാഥമിക പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്കാണ് ബൗദ്ധിക സ്വത്തവകാശം ലഭിക്കേണ്ടതെന്ന് ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു പറഞ്ഞു.



1
more videos

 

iffk gallery

 

ga