തന്റെ സിനിമ യുദ്ധത്തിനെതിരെയുള്ള പ്രഖ്യാപനമാണെന്ന് 'ട്രാക്ക് 143' സിനിമയുടെ സംവിധായിക നര്‍ഗീസ് അഭിയാര്‍. മേളയോടനുബന്ധിച്ച് നടന്ന മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇറാനില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം നാമമാത്രമാണ്. എഴുത്തുകാരിയായ നര്‍ഗീസിന്റെ ആദ്യസംവിധാന സംരംഭമായ ചിത്രം ലോകസിനിമാവിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ചലച്ചിത്രമേളകളിലൂടെ ചലച്ചിത്രകാരനായ ആളാണ് താനെന്ന് 'അലിഫി'ന്റെ സംവിധായകന്‍ എന്‍.കെ. മുഹമ്മദ് കോയ പറഞ്ഞു. സ്ത്രീപക്ഷത്ത് നിലനിന്നുകൊണ്ട് ഒരു യാഥാസ്ഥിതിക സമൂഹത്തെ തുറന്നുകാട്ടാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരമൂല്യമാണ് സിനിമയെ നിയന്ത്രിക്കുന്നതെന്ന് മൊറോക്കന്‍ സിനിമയായ 'ദി നാരോ ഫ്രെയിം ഓഫ് മിഡ്‌നൈറ്റി'ന്റെ സംവിധായിക താല ഹദീദ്.
'ഗൗര്‍ഹരി ദസ്താന്‍' സിനിമയുടെ സംവിധായകന്‍ ആനന്ദ് നാരായണ്‍ മഹാദേവന്‍, തിരക്കഥാകൃത്ത് സി.പി. സുരേന്ദ്രന്‍, വിദൂഷകന്റെ സംവിധായകന്‍ ടി.കെ. സന്തോഷ്, 1000 റുപ്പി നോട്ട് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീഹരി സാതെ, നിര്‍മാതാവ് ശേഖര്‍ സാതെ, 'ലേബര്‍ ഓഫ് ലൗ' സിനിമയുടെ നിര്‍മാതാവ് ജോനഗി ഭട്ടാചാര്യ, ചലച്ചിത്ര നിരൂപകന്‍ എ. മീര സാഹിബ് എന്നിവര്‍ പങ്കെടുത്തു.