ചലച്ചിത്രമേളയില്‍ കോപ്പിയടി വിവാദം

Posted on: 18 Dec 2014

തന്റെ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ കോപ്പിയടിച്ചാണ് 'സഹിര്‍' എന്ന ചിത്രമൊരുക്കിയെതെന്ന ആരോപണവുമായി തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് രംഗത്ത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. രാവിലെ ശ്രീ തിയേറ്ററിലെ സഹിറിന്റെ പ്രദര്‍ശനം കഴിഞ്ഞപ്പോഴാണ് ശ്രീരാഗ് എന്ന യുവാവ് ആരോപണവുമായി രംഗത്തെത്തിയത്. താന്‍ കഴിഞ്ഞ വര്‍ഷം കെ.എസ്.എഫ്.ഡി.സിക്ക് കൈമാറിയ തിരക്കഥയാണ് സിദ്ധാര്‍ത്ഥ് ശിവ ചിത്രമാക്കിയിരിക്കുന്നത്. 2013 ല്‍ ഇത് 'മോര്‍ണിക്യു' എന്ന പേരില്‍ ഹ്രസ്വ ചിത്രമാക്കിയിരുന്നു. ഹ്രസ്വചിത്രത്തിന്റെ എഡിറ്റര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സിനിമ കാണാനെത്തിയത്. ഹ്രസ്വ ചിത്രത്തിന്റെ ഷോട്ടുകളും അതേപോലെ സിനിമയില്‍ പകര്‍ത്തിയതായി ശ്രീരാഗ് ആരോപിച്ചു. തന്റെ ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്കും മറ്റുമായി ശ്രീരാഗ് തന്റെ ലാപ്‌ടോപ്പില്‍ കൈരളി തിയേറ്ററിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ഡിസംബറില്‍ ഫിലിം മാര്‍ക്കറ്റിങ് എന്ന പേരില്‍ നടത്തിയ പരിപാടിയിലാണ് ശ്രീരാഗ് തിരക്കഥ നല്‍കിയത്. തിരക്കഥ നല്‍കിയെങ്കില്‍ അത് തെളിവുള്ള കാര്യമാണ്. അതിനാല്‍ പരാതി അന്വേഷിക്കുമെന്ന് ശ്രീരാഗിന് ആശ്വാസവുമായെത്തിയ നടന്‍ രവീന്ദ്രന്‍ പറഞ്ഞു.

തിരക്കഥയിലും ഷോട്ടുകളിലും സമാനതയുണ്ടെന്നത് അംഗീകരിക്കുന്നുവെന്ന് ഹ്രസ്വചിത്രം കണ്ടിട്ട് സംവിധായകന്‍ സിദ്ദാര്‍ത്ഥ് ശിവ പറഞ്ഞു. എന്നാല്‍ അത് യാദൃശ്ചികം മാത്രമാണ്. 2013ലാണ് സഹിര്‍ തയ്യാറാക്കിയതെന്നും സിദ്ദാര്‍ത്ഥ് പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ശ്രീരാഗ് പറഞ്ഞു. വര്‍ഷങ്ങളായി പ്രതീഷ് എന്ന യുവാവ് ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നു. എന്നാല്‍ തന്റെ പ്രണയം അവളോട് പറയാന്‍ പ്രതീഷിന് കഴിയുന്നില്ല. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി മരിക്കുന്നു. ഇതിനെ തുടര്‍ന്ന് യുവാവിനുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളാണ് സഹിര്‍ എന്ന ചിത്രത്തിന്റെ പ്രമേയം. പത്ത് മിനിറ്റായിരുന്നു ഹ്രസ്വ ചിത്രത്തിന്റെ സമയം. സഹിര്‍ സിനിമ 101 മിനിറ്റ് ദൈര്‍ഘ്യത്തിലാണ് ഒരുക്കിയിരിക്കുന്നത്.



1
more videos

 

iffk gallery

 

ga