ചലച്ചിത്രമേളയുടെ വേദിയില്‍ നമ്പി നാരായണന്‍

Posted on: 18 Dec 2014

സ്വന്തം ജീവിതകഥ സിനിമയാക്കുന്നതിന് മുന്നോടിയായി മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ചലച്ചിത്രമേളയുടെ വേദിയിലെത്തി. ജീവിതകഥ സിനിമയാക്കാന്‍ പോകുന്ന സംവിധായകന്‍ ആനന്ദ് നാരായണന്‍ മഹാദേവന്റെ ചിത്രമാണ് നമ്പി നാരായണന്‍ കാണുന്നതിനായെത്തിയത്. 112 മിനിറ്റ് ദൈര്‍ഘ്യത്തിലാണ് 'ഗൗര്‍ ഹരി ദസ്തന്‍' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നിറഞ്ഞ സദസിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.

സ്വാതന്ത്ര്യം എന്നത് മിഥ്യയാണോ അതോ യാഥാര്‍ത്ഥ്യമോ എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നതിനുള്ള ശ്രമമാണ് ചിത്രത്തിലൂടെ സംവിധായകന്‍ നടത്തുന്നത്.

സ്വതന്ത്രയായ ഇന്ത്യയില്‍ ജനാധിപത്യത്തിനപ്പുറം രൂപപ്പെട്ട അധികാരത്തെയും ചിത്രം കണ്‍മുന്നിലെത്തിക്കുന്നു. മാധ്യമപ്രവര്‍ത്തകനായ സി.പി. സുരേന്ദ്രന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രം ഗൗര്‍ ഹരിദാസ് എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ ജീവിതകഥയാണ് പറയുന്നത്.

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടയില്‍ ബാല്യകാലം നഷ്ടമാകുന്ന സമരസേനാനി. പിന്നീട് ജീവിതകാലം മുഴുവന്‍ ഉദ്യോഗസ്ഥ തേര്‍വാഴ്ചയോട് പോരാടേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഹിന്ദിയില്‍ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അല്‍ഫോണ്‍സ് റോയിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും ചെയ്തിരിക്കുന്നു.

ഡോ. എല്‍. സുബ്രഹ്മണ്യം സംഗീതം പകര്‍ന്നിരിക്കുന്നു. വ്യുയ് പഥക്, കോങ്കണ സെന്‍ ശര്‍മ, രജിത് കപൂര്‍, രണ്‍വിര്‍ ഷോരയ്, തനിഷ്ഠ ചാറ്റര്‍ജി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.



1
more videos

 

iffk gallery

 

ga