സീറ്റുകള്‍ കൈയടക്കിയതിനെ തുടര്‍ന്ന് ന്യൂ തിയേറ്ററില്‍ സംഘര്‍ഷം

Posted on: 18 Dec 2014

ന്യൂ തിയേറ്ററിലെ സ്‌ക്രീന്‍ രണ്ടില്‍ 'ദ ഹോപ്പ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തെ ചൊല്ലി തര്‍ക്കം നടന്നു. ക്യൂ നിന്നവര്‍ തിയേറ്ററിന് അകത്ത് എത്തിയപ്പോള്‍ ഇരുപത്തഞ്ചോളം സീറ്റുകള്‍ മറ്റുള്ളവര്‍ കൈയടക്കി െവച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.

ക്യൂ നില്‍ക്കാതെ മറ്റുള്ളവര്‍ എങ്ങനെ അകത്തു കടന്നു എന്ന ചോദ്യത്തോടെ ആദ്യം വളന്റിയര്‍മാരുമായി ഡെലിഗേറ്റുകള്‍ വാക്കുതര്‍ക്കം തുടങ്ങി. തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന മനസിലായ വളന്റിയര്‍മാര്‍ പോലീസിനെ വിളിച്ചു. എന്നാല്‍ പോലീസ് പ്രശ്‌നത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്ന ഡെലിഗേറ്റുകളുടെ വാദത്തിന് മുന്നില്‍ പോലീസും മുട്ടുമടക്കി. തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തരുതെന്നായി. എന്നാല്‍ പ്രേക്ഷകരെ സമാധാനിപ്പിക്കുന്നതിനായി സിനിമ ആരംഭിച്ചു. ചില മിടുക്കന്‍മാര്‍ പ്രൊജക്റ്റര്‍ റൂമില്‍ നിന്നും സ്‌ക്രീനിലേക്ക് വരുന്ന സിഗ്‌നല്‍ കൈകൊണ്ട് മറച്ചു. പ്രശ്‌നം രൂക്ഷമായതോടെ സിനിമ അടുത്ത ദിവസം പ്രദര്‍ശിപ്പിക്കാമെന്ന ഉറപ്പിന്‍മേല്‍ പ്രേക്ഷകര്‍ ശാന്തരാകുകയായിരുന്നു.



1
more videos

 

iffk gallery

 

ga