1983 വൈകാരിക ചിത്രം- എബ്രിഡ് ഷൈന്‍

Posted on: 16 Dec 2014

തിരുവനന്തപുരം: 1983 സ്‌പോര്‍ട്‌സ് ചിത്രമായല്ല വൈകാരിക ചിത്രമായാണ് കാണക്കാക്കുന്നതെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍ പറഞ്ഞു. ചലച്ചിത്രമേളയോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക നേട്ടത്തിനായി 1983യുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്താന്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നതായി സംവിധായകന്‍ പറഞ്ഞു.

പൗലോ കൊയ്‌ലോയുടെ നോവലിനെ അടിസ്ഥാനമാക്കിയല്ല സബീര്‍ നിര്‍മിച്ചതെന്ന് സംവിധായകന്‍ സിദ്ദാര്‍ഥ് ശിവ പറഞ്ഞു. സിനിമയുെട അവസാനഘട്ടത്തിലാണ് താന്‍ ആ നോവല്‍ വായിക്കുന്നത്. അതിലെ കേന്ദ്രകഥാപാത്രത്തിന് തന്റെ സിനിമയുമായി സാദൃശ്യം തോന്നിയതുകൊണ്ടാണ് സഹീര്‍ എന്ന പേര് സ്വീകരിച്ചതെന്നും സിദ്ദാര്‍ഥ് പറഞ്ഞു. സമന്തര സിനിമകള്‍ക്ക് പ്രേക്ഷകരുണ്ടെന്നതിന്റെ തെളിവാണ് ചലച്ചിത്രമേളകളിലെ പ്രാതിനിധ്യമെന്ന് സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ അത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇടമില്ലാത്ത് വെല്ലുവിളിയാണ്. ചെറിയ തിയേറ്ററുകള്‍ പോലും സമാന്തര ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ല. ഇത് ഇന്നും സമാന്തര സിനിമകളെ മേളകളില്‍ മാത്രമായി ഒതുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഫണ്ടുകളും സബ്‌സിഡികളുമില്ലാത്തത് സമാന്തര സിനിമ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കാല്‍ട്ടണ്‍ ടവേഴ്‌സിന്റെ സംവിധായകന്‍ സലിം ലാല്‍ അഹമദ് പറഞ്ഞു. ഇത്തരം സഹായങ്ങളുള്ളത് കൊണ്ടാണ് ലാറ്റിന്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ മികച്ച ചിത്രങ്ങളുണ്ടാകുന്നത്. മികച്ച സിനിമകള്‍ ലഭിക്കാന്‍ ഇന്ത്യയിലും ഇത്തരം സഹായങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.



1
more videos

 

iffk gallery

 

ga