ഡാന്‍സിങ് അറബ്‌സ് മനംകവര്‍ന്നു

Posted on: 13 Dec 2014



മേളയുടെ ഉദ്ഘാടനചിത്രമായ ഡാന്‍സിങ് അറബ്‌സ് ആസ്വാദകരുടെ മനംകവര്‍ന്നു. നിശാഗന്ധി ഓഡിറ്റോറിയത്തിലും കൈരളി തിയേറ്ററിലും ഒരേസമയം തന്നെ സിനിമ പ്രദര്‍ശിപ്പിച്ചു.

എറാന്‍ റിക്ലിയുടെ ഏറ്റവും പുതിയ ചിത്രമായ ഡാന്‍സിങ് അറബ്‌സ് സമകാലിക അറബ് ലോകത്തിന്റെ വ്യഥകളും ആശങ്കകളും വെളിപ്പെടുത്തുന്നതാണ്. സിനിമയിലെ പ്രധാന കഥാപാത്രമായ ഇയാദിനെ അവതരിപ്പിച്ച തൗഫീഖ് ബര്‍ഹോം ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു.

ഇസ്രയേലിലെ എലൈറ്റ് സ്‌കൂളില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്ന ഇയാദിന്റെ വീക്ഷണകോണിലൂടെയാണ് സിനിമയുടെ രാഷ്ട്രീയം വെളിപ്പെടുന്നത്. ഒരു അറബ് യുവാവ് ഇസ്രായേലിന്റെ മണ്ണില്‍ സ്വത്വം തേടുന്നതാണ് സിനിമയുടെ പ്രമേയം.




1
more videos

 

iffk gallery

 

ga