തീവണ്ടിയപകടം; പ്രധാനമന്ത്രി അനുശോചിച്ചു

Posted on: 14 Feb 2015

ന്യൂഡല്‍ഹി: ബെംഗളൂരു - എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളംതെറ്റി നിരവധിപേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ദുരന്തത്തില്‍ താന്‍ ദുഃഖിക്കുന്നതായും മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയുംവേഗം സുഖംപ്രാപിക്കട്ടെ. ദുരന്തത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ റെയില്‍വേ മന്ത്രിയും ഉദ്യോഗസ്ഥരും വിലയിരുത്തിവരികയാണ്. ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കും- പ്രധാനമന്ത്രി പറഞ്ഞു.
ദുരന്തത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും അനുശോചിച്ചു.



 

ga